pinarayi-vijayan

കോഴിക്കോട് : മുഖ്യമന്ത്രിയെ പുകഴ്ത്തി കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ . തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഏറെ കഷ്ടപ്പെട്ട് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന നേതാവാണ് മുഖ്യമന്ത്രിയെന്നും ബിഷപ്പ് പറഞ്ഞു. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തിൽ സ്വാഗതം പറയവേയാണ് ബിഷപ് മുഖ്യമന്ത്രിയെ പ്രശംസ കൊണ്ടുമൂടിയത്. വലിയ സ്വപ്നങ്ങൾ കാണാൻ കഴിവുള്ളയാളാണ്. അതിനുള്ള അഗ്‌നിചിറകുകൾ അദ്ദേഹത്തിനുണ്ട്. മുഖ്യമന്ത്രിയ്ക്കുള്ളത് മികച്ച വികസന കാഴ്ചപ്പാടാണ്. രൂപതയുടെ സിൽവർ ജൂബിലി ആഘോഷത്തിന് പ്രധാനമന്ത്രിയായിരുന്ന ഇന്ധിരാഗാന്ധിയാണ് വന്നത്. കഴിഞ്ഞ ആറുവർഷമായി നാടിനെ നയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ശതാബ്ദി ആഘോഷത്തിന് എത്തിയത് വലിയ സന്തോഷം പകരുന്നുവെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.