ലഡാക്കില്‍ അനാവശ്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണങ്ങളുണ്ടാക്കുകയാണ് ചൈന. മറ്റ് രാജ്യങ്ങളിലേക്കുളള കടന്നുകയറ്റം ചൈനയുടെ സ്ഥിരം പരിപാടിയാണ്. തായ്വാനെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാമോ അതിന്റെ അങ്ങേയറ്റം ചൈന ചെയ്യുന്നുണ്ട് . ഇപ്പോഴിതാ കിഴക്കന്‍ ലഡാക്ക് സെക്ടറിലെ സ്ഥിതി ഭയാനകമാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചൈനീസ് വ്യോമസേന ഇന്ത്യന്‍ പ്രദേശത്തിന് സമീപമുള്ള പ്രധാനതാവളത്തില്‍ യുദ്ധവിമാനങ്ങളുടെ വിന്യാസം ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു.
