
പങ്കാളികൾ തമ്മിലുള്ള പരസ്പര ധാരണയും വിശ്വാസവുമാണ് നല്ല ലൈംഗിക ബന്ധത്തിന് അടിസ്ഥാനമിടുന്നത്. ഇരുവർക്കും സന്തോഷമേകുന്ന ഒന്നാകണം ഇത്. അതിന് ആദ്യംവേണ്ടത് പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കുകയും സ്വന്തം ഇഷ്ടങ്ങൾ തുറന്നു പറയുകയുമാണ്.
ലൈംഗികബന്ധത്തിലൂടെ പങ്കാളികൾ കൈവരിക്കുന്ന രതിമൂർച്ഛയെയാണ് ലൈംഗികസംതൃപ്തിഎന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ പുരുഷന്റേതിനു സമാനമായ രീതിയിലല്ല സ്ത്രീയുടെ രതിമൂർച്ഛ. സ്ത്രീയുടെ ലൈംഗിക ഉത്തെജനവും സംതൃപ്തിയും തികച്ചും വിഭിന്നമാണ്. ചില സ്ത്രീകൾ വളരെ തീവ്രമായി ഉത്തേജിപ്പിക്കുക മാത്രം ചെയ്താൽ പോലും രതിമൂർച്ഛയിൽ എത്താറുണ്ട്. അതിന് ലൈംഗിക ബന്ധം വേണമെന്നേയില്ല. പക്ഷെ, വളരെ ചുരുക്കം സ്ത്രീകൾക്ക് മാത്രമേ ഈ അനുഭവം ഉണ്ടാകാറുള്ളു.സ്‌നേഹവും പരിലാളനയും രതിപൂർവ കേളികളും എല്ലാം പുരുഷനേക്കാളേറെ സ്ത്രീയെ ലൈംഗികമായി ഉത്തേജിപ്പിക്കുകയും രതിമൂർച്ഛയിൽ എത്താൻ വലിയൊരു അളവു വരെ സഹായിക്കുകയും ചെയ്യുന്നു.
പങ്കാളികളെ എളുപ്പം രതിമൂർച്ഛയിലേത്തിക്കാൻ കഴിയുന്ന പ്രധാനമാർഗമാണ് ചുംബനം. ലൈംഗിക ബന്ധത്തിന്റെ അളവും ആയുസും തീരുമാനിക്കുന്നതിൽ വരെ ചുംബനത്തിന് പങ്കുണ്ട്. ചുണ്ടുകൾ തമ്മിലുള്ള സ്പർശനത്തിലൂടെ പരസ്പരം ആശയവിനിമയത്തിനും പങ്കാളികൾക്ക് കഴിയും.
ഒരു തരത്തിൽ പറഞ്ഞാൽ സംഭോഗത്തിലേക്കുള്ള കവാടമായി ചുംബനത്തെ വിശേഷിപ്പിക്കാം. പുരുഷൻമാർ ഒരുപക്ഷേ സ്ത്രീകളും പങ്കാളികളെ തങ്ങളുടെ കാമവലയത്തിലാക്കാൻ ചുംബനം ഉപയോഗിക്കാറുണ്ട്.
പങ്കാളിയോടുള്ള തന്റെ പ്രണയവും അഭിനിവേശവും വെളിപ്പെടുത്താനും ചുംബനത്തിലൂടെകഴിയുന്നു. സംഘർഷ ഭരിതമായ അന്തരീക്ഷത്തിൽ നിന്നും പ്രണയത്തിലേക്കും ലൈംഗികതയിലേക്കും നയിക്കുന്ന ഉത്‌പ്രേരകമായും ചുംബനം പ്രവർത്തിക്കുന്നു. പരസ്പരമുള്ളകാമാസക്തിക്കും ചുംബനം വഴിയൊരുക്കുന്നു.
ചുംബനത്തിലൂടെ തലച്ചോറിൽ ഡോപ്പമിന്റെ അളവ് കൂടുകയും ശാരീരിക ബന്ധത്തിന് ശരീരം സജ്ജമാകുകയും ചെയ്യുന്നു. .ഇരുവരുടെയും ശരീരത്തിലെ ഓക്സിടോസിന്റെഅളവ് കൂട്ടി ലൈംഗികാസക്തി വർദ്ധിപ്പിക്കുന്നതിനും ചുംബനം സഹായിക്കുന്നു.
അതേസമയം ലൈംഗിക സംതൃപ്തി നേടാൻ സ്ത്രീക്ക് രതിമൂർച്ഛ ഉണ്ടായേ മതിയാകൂ എന്നും ഇല്ല.
മിക്ക സ്ത്രീകളും രതിമൂർച്ഛ ഉണ്ടായാലും ഇല്ലെങ്കിലും ലൈംഗികമായി സംതൃപ്തി നേടുന്നവരാണെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. എല്ലാ ലൈംഗിക ബന്ധത്തിനൊടുവിലും രതിമൂർച്ഛ ഉണ്ടാവുന്നത് വളരെ അഭികാമ്യമാണ് എന്ന് പറയാം.