
അമൃത്‌സർ: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിൽ ഒരാൾ പിടിയിൽ. മൂസെവാലെയ്ക്ക് നേരെ വെടിയുതിർത്ത സംഘത്തിലെ സന്തോഷ് ജാദവ് ആണ് പിടിയിലായത്.
പൂനെയിൽ നിന്നാണ് സന്തോഷ് ജാദവിനെ പിടികൂടിയത്. കൊലയാളി സംഘത്തിലെ ആദ്യ അറസ്റ്റാണിത്.തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.
മേയ് 29 നാണ് സിദ്ദു മൂസെവാലെ കൊല്ലപ്പെട്ടത്.മേയ് 28 ന് സിദ്ദു മൂസെവാലെ ഉൾപ്പടെയുള്ള 400ലധികം വി വി ഐ പി കളുടെ സുരക്ഷ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിന് അധിക ഉദ്യാഗസ്ഥരെ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു നടപടി.