cm-pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അസാധാരണ സുരക്ഷ ഏർപ്പെടുത്തുന്ന പിണറായി വിജയന്റെ രീതി അംഗീകരിക്കാനാകില്ല. മാസ്‌ക് ധരിക്കാൻ അനുവദിക്കാതെ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന രീതി അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ആർക്കും അനുവാദമില്ലെന്നത് നിർഭാഗ്യകരമാണ്. കൊടിയില്ലെങ്കിൽ ഉടുപ്പൂരി കാണിക്കുമെന്ന ചിന്ത കൊണ്ടാണ് കറുത്ത വസ്ത്രം ധരിക്കാൻ അനുവദിക്കാത്തതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയെത്തിയ സാഹചര്യത്തിൽ കണ്ണൂരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. എഴുന്നൂറിലധികം പൊലീസുകാരെയാണ് പിണറായി വിജയന്റെ സുരക്ഷയ്ക്കായി നിയോഗിച്ചത്. ജില്ലയിൽ ശക്തമായ പ്രതിഷേധമൊരുക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കണ്ണൂർ ഗസ്റ്റ് ഹൗസിന് മുന്നിലും വഴിയോരങ്ങളിലും പ്രതിഷേധത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ടുണ്ട്.