arsho-sfi

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ ഒരു ആക്രമണക്കേസിലെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. 2018ൽ എറണാകുളം ലാ കോളേജ് വിദ്യാർത്ഥിയായിരുന്ന ഈരാറ്റുപേട്ട സ്വദേശി നിസാമുദ്ദീനെ ആക്രമിച്ച കേസാണിത്. ഒളിവിലാണെന്നു പറയുമ്പോഴും പൊതുപരിപാടികളിൽ സജീവമായിരുന്ന ആർഷോയുടെ അറസ്റ്റ് വൈകുന്നതിൽ പൊലീസ് വിമർശനം നേരിട്ടിരുന്നു.

കേസിൽ റിമാൻഡിലായ ആർഷോ ജാമ്യത്തിലിറങ്ങിയ ശേഷം അടിപിടി കേസുകളിലുൾപ്പെട്ടു. ആർഷോ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിസാമുദ്ദീൻ ഹൈക്കോടതിയെ സമീപിക്കുകയും കഴിഞ്ഞ ഫെബ്രുവരിയിൽ ജാമ്യം റദ്ദാക്കി കസ്റ്റഡിയിലെടുക്കാൻ എറണാകുളം എ.സി.പിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഈ സമയം എസ്.എഫ്‌.ഐ ജില്ലാ പ്രസിഡന്റായിരുന്ന ആർഷോയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായില്ല. ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.

മലപ്പുറം എസ്.എഫ്‌.ഐ സംസ്ഥാന സമ്മേളനത്തിലാണ് ആർഷോയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടും ആർഷോയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ മുഖ്യമന്ത്രി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകിയിരുന്നു.

റിമാൻഡ് ചെയ്ത് ജയിലിലേക്ക് കയറ്റുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ആർഷോയെ രക്തഹാരം അണിയിച്ചു.

30ലധികം കേസുകളിൽ പ്രതിയാണ് ആർഷോയെന്ന് കെ.എസ്.യു ആരോപിച്ചു.

എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യാ​യി ഗു​ണ്ടാ​ ​നേ​താ​വി​നെ​യാ​ണോ​ ​നി​യ​മി​ച്ച​ത്?​:​ ​കെ.​എ​സ്.​യു

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യാ​യി​ ​ഗു​ണ്ടാ​ ​നേ​താ​വി​നെ​യാ​ണോ​ ​നി​യ​മി​ച്ച​തെ​ന്ന് ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​എം​ ​അ​ഭി​ജി​ത്ത് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സെ​ന​റ്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ച്ച് ​വ​നി​താ​ ​എ.​ഐ.​എ​സ്.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​യെ​ ​ജാ​തി​ ​അ​ധി​ക്ഷേ​പം​ ​ന​ട​ത്തി​ ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ലെ​ ​മു​ഖ്യ​ ​പ്ര​തി​ ​നി​ല​വി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യാ​യ​ ​ആ​ർ​ഷോ​യാ​ണ്.​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലു​ൾ​പ്പെ​ടെ​ ​കെ.​എ​സ്.​യു​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ഗു​രു​ത​ര​മാ​യി​ ​അ​ക്ര​മി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ച്ച​ ​കേ​സു​ക​ളി​ലെ​ ​മു​ഖ്യ​പ്ര​തി​യും​ ​ഈ​രാ​റ്റു​പേ​ട്ട​ ​സ്വ​ദേ​ശി​യും​ ​അ​ഭി​ഭാ​ഷ​ക​നു​മാ​യ​ ​നി​സാം​ ​നാ​സ​റി​നെ​ ​രാ​ത്രി​യി​ൽ​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​യും​ ​ആ​ർ​ഷോ​യാ​ണ്.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി​ ​പോ​രാ​ടി​യ​തി​ന​ല്ല​ ​ആ​ർ​ഷോ​ ​റി​മാ​ൻ​ഡി​ലാ​യ​തെ​ന്നും​ ​ഗു​ണ്ടാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തി​യ​ത് ​അ​റി​ഞ്ഞു​ത​ന്നെ​യാ​ണ് ​ആ​ർ​ഷോ​യെ​ ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യാ​യി​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​നി​യോ​ഗി​ച്ച​തെ​ന്ന​തും​ ​അ​ഭി​ജി​ത്ത് ​കു​റ്റ​പ്പെ​ടു​ത്തി.