സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുന്ന ഫിഷ് നിർവാണയാണ് ഇത്തവണത്തെ സ്പെഷ്യൽ. വളരെ എളുപ്പത്തിൽ കരിമീൻ വച്ചുണ്ടാക്കാവുന്ന രുചികരമായ അടിപൊളി വിഭവമാണിത്. ചോറിനും അപ്പത്തിനും ഇടിയപ്പത്തിനുമൊക്കെ കൂട്ടായി ഫിഷ് നിർവാണ പരീക്ഷിക്കാവുന്നതാണ്.

മുളക് പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും നാരങ്ങാനീരും ചേർത്ത് കുഴച്ചെടുക്കുക. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കരിമീനിലേക്ക് ഈ അരപ്പ് തേച്ച് പിടിപ്പിക്കുക. ഇനിയിത് എണ്ണയിലിട്ട് വറുത്തെടുക്കാം.

ശേഷം മറ്റൊരു ചട്ടിയിൽ വാഴയില വച്ച് ചൂടാക്കുക. അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. കറിവേപ്പില കൂടി ഇട്ട ശേഷം വറുത്ത് വച്ചിരിക്കുന്ന മീൻ ഓരോന്നായി ഇതിലേക്ക് വയ്‌ക്കുക. അതിന് മുകളിലായി അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചി,​ പഴുത്ത മാങ്ങ എന്നിവ വിതറണം. മീൻ മുങ്ങി കിടക്കാൻ പാകത്തിൽ തേങ്ങാപ്പാൽ കൂടി ചേർക്കണം. കുരുമുളക് പൊടി,​ പച്ച മുളക് ചേർത്ത് തിളപ്പിക്കണം.

food