nothing-1

വൺ പ്ലസിന്റെ സഹസ്ഥാപകനായിരുന്ന കാൾ പേയുടെ സ്വന്തം കമ്പനിയായ നത്തിംഗിന്റെ ആദ്യ ഫോണായ നത്തിംഗ് വൺ അടുത്ത മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു.

ഇതിനോടകം തന്നെ ഫ്ലിപ്കാർട്ടിൽ ഫോണിന്റെ പ്രോഡക്ട് പേജ് ലൈവായി കഴിഞ്ഞു. പുറത്തിറക്കുന്നതിന് മുന്നോടിയായി ഫോണിന്റെ ചില സവിശേഷതകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മിഡ് റേഞ്ച് ഉപയോക്താക്കളെയാണ് നത്തിംഗ് വൺ പ്രധാനമായും ലക്ഷ്യമിടുന്നത്. നത്തിംഗ് വണ്ണിന്റെ യൂസർ മാനുവൽ നേരത്തേ തന്നെ പുറത്തുവന്നിരുന്നു.

നത്തിംഗ് വണ്ണിന്റെ ഇന്ത്യയിലെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂലായ് 12 ന് തന്നെ ഫ്ലിപ്കാർട്ടിൽ ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിക്കുമെന്നാണ് വിവരം. ഏകദേശം 2000 രൂപ നൽകി ഫോൺ പ്രി ബുക്ക് ചെയ്യാം. എന്നാൽ ഫോണിന്റെ ഔദ്യോഗിക ലോഞ്ചിന് ശേഷം ചിലപ്പോൾ ഈ തുകയിൽ മാറ്റം വരാം. ഒന്നിലധികം സ്റ്റോറേജ് വേരിയന്റുകളിൽ നത്തിംഗ് വൺ ലഭ്യമാകുമെന്നും ടെക്ക് ലോകത്തെ വിദഗ്ദ്ധർ പറയുന്നു.

നത്തിംഗ് വണ്ണിന്റെ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷൻസ്

ഡിസ്‌പ്ലേ സ്ക്രീൻ സൈസ് : 6.55 ഇഞ്ച്

റെസല്യൂഷൻ : 2400 x 1080 പിക്സൽ

പാനൽ : ഫുൾ എച്ച് ഡി പ്ലസ് ഓലെഡ്

റിഫ്രഷ് റേറ്റ് : 90 ഹെർട്ട്സ്

പ്രൊസസർ : ക്വാൽകോം സ്നാപ്ഡ്രാഗൺ സെവൻ ജെൻ വൺ ചിപ്പ്സെറ്റ്

റാം : എട്ട് ജി ബി

ഓപ്പറേറ്റിംഗ് സിസ്റ്റം : ആൻഡ്രോയിഡ് 12

ക്യാമറ : 50 മെഗാ പിക്സൽ പ്രൈമറി റിയർ ക്യാമറ, 32 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ

ഡിസൈൻ

ഉൾ ഭാഗം കാണാവുന്ന തരത്തിൽ സുതാര്യമായ ബാക്ക് പാനലാണ് ഇതിനുണ്ടാവുക. ഉള്ളിലുള്ളതിനെ പുറത്ത് കാണിക്കുക എന്ന തത്വത്തിൽ നിന്നാണ് തങ്ങൾ ഫോൺ രൂപകൽപന ചെയ്യുന്നത് എന്ന് കമ്പനിയുടെ ഡിസൈൻ മേധാവിയായ ടോം ഹോവാർഡ് മുമ്പ് പറഞ്ഞിട്ടുണ്ട്.

nothing-1

പിൻവശത്തെ ക്യാമറകൾ, ചാർജിംഗ് കോയിലുകൾ ഉൾപ്പടെയുള്ള ഫോണിനുള്ളിലെ പ്രധാന ഭാഗങ്ങളെ പുറത്ത് ഉള്ളവർക്ക് കാണാനാകുന്ന വിധത്തിലായിരിക്കും ഫോൺ ഡിസൈൻ ചെയ്യുക.

കമ്പനി ആദ്യമായി പുറത്തിറക്കിയ പ്രോഡക്ട് ഒരു ഇയർ ബഡായിരുന്നു. നത്തിംഗ് ഇയർ വൺ എന്ന ഇയർ ബഡിനും ഇത്തരത്തിൽ ഉൾഭാഗം കാണാനാകുന്ന തരത്തിലുള്ള ഡിസൈനാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഫോണിനും അത്തരമൊരു ഡിസൈനാകും ഉണ്ടാവുക എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.