ma-yusuf-ali

കോട്ടയം: ജീവനക്കാരന്റെ ഗൃഹപ്രവേശനത്തിന് എം എ യൂസഫലി അബുദാബിയിൽ നിന്ന് പറന്നിറങ്ങി. ലുലു ഗ്രൂപ്പിന്റെ ഫിനാൻസ് ഡയറക്ടർ പുതുപ്പള്ളി വെട്ടത്തുകവല കൂടൽമനയിൽ പരമേശ്വരൻ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ഹെലികോപ്റ്ററിൽ പുതുപ്പള്ളി ജോ‌ർജിയൻ പബ്ലിക് സ്കൂളിന്റെ മൈതാനത്തിറങ്ങി.

ഉച്ചയ്ക്ക് പന്ത്രണ്ടോടെ എത്തിയ യൂസഫലിയെ പരമേശ്വരൻ നമ്പൂതിരി, ഭാര്യ ആശ പി നമ്പൂതിരി, മക്കളായ ഈശ്വരൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഹെലികോപ്റ്ററിൽ യൂസഫലി എത്തിയ വിവരം അറിഞ്ഞ് ധാരാളം പേർ പരമേശ്വരൻ നമ്പൂതിരിയുടെ വീട്ടിലേയ്ക്ക് എത്തി.