kids

കുട്ടികളുടെ മൊബെെൽ ഉപയോഗം വലിയ തവവേദനയാണ് രക്ഷിതാക്കൾക്ക് നൽകുന്നത്. പലമാർഗങ്ങൾ പരീക്ഷിച്ചിട്ടും കുട്ടികളുടെ ഫോൺ ഉപയോഗം കുറയ്ക്കാൻ സാധിക്കാത്തവർ ഏറെയാണ്. ഇത്തരത്തിൽ മൊബെെൽ ഫോണിന് അടിമകളാകുന്ന കുട്ടികളെ സഹായിക്കാൻ പുതിയ പദ്ധതിയുമായി എത്തുകയാണ് കേരള പൊലീസ്.

‘കൂട്ട്’ എന്ന പദ്ധതിയാണ് മൊബൈൽ ഫോണിന് അടിമപ്പെടാതെ കുട്ടികളെ രക്ഷിക്കാൻ ലക്ഷ്യമിട്ട് പൊലീസ് തയാറാക്കിയിരിക്കുന്നത്. മുൻപ് നടപ്പാക്കിയ ‘കിഡ്‌സ്‌ ഗ്ലോവ്‌’ പദ്ധതിയുടെ തുടർച്ചയാണ് ‘കൂട്ട്‌’.

kids

പദ്ധതിയുടെ ഭാഗമായി മൊബൈലിന്റെ അമിതോപയോഗം, സൈബർ തട്ടിപ്പ്‌, സൈബർ സുരക്ഷ, സ്വകാര്യത സംരക്ഷണം എന്നിവയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബോധവത്‌കരണം നൽകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാകും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക.

മൊബൈല്‍ ഫോണിന്റെ അമിതോപയോഗത്തിന് അടിമപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കും. ഇതിന് ജില്ലകളില്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയാക്കപ്പെടുന്നവര്‍ക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കുകയും ചെയ്യും.