dhoni

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി ഒരു കടുത്ത മൃഗസ്‌നേഹിയാണെന്ന് എല്ലാവർക്കുമറിയാം. നായ്‌ക്കളെ ഏറെ ഇഷ്ടമുള്ള താരം അവയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഒരുപാട് തവണ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരം സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത് രണ്ട് സുന്ദരനായ ആട്ടിൻകുട്ടികളെയാണ്. കുഞ്ഞൻ ആടുകളുടെ ഒരു വീഡിയോ ധോണിയുടെ ഭാര്യ സാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തു.

ഈ ആടുകൾ ഇവരുടെ വീടിന്റെ പൂന്തോട്ടത്തിൽ ഉല്ലസിച്ച് നടക്കുന്നത് വീഡിയോയിൽ കാണാം. ഗോട്ടിന്റെ (G.O.A.T - Greatest Of All Time) ഗോട്ടിനെ കണ്ട ആവേശത്തിലാണ് ആരാധകർ. കുതിരകൾ, തത്തകൾ തുടങ്ങിയ ഒട്ടനവധി മൃഗങ്ങളെയും പക്ഷികളെയും താരം വളർത്തുന്നുണ്ട്.

View this post on Instagram

A post shared by Sakshi Singh (@sakshisingh_r)