kk

തുടക്കത്തിൽ തന്നെ പ്രമേഹം സ്ഥിരീകരിച്ചവരിൽ നല്ല ശതമാനം പേർക്കും ആഹാരക്രമീകരണത്തിലൂടെയും നിത്യ വ്യായാമത്തിലൂടെയും രോഗം നിയന്ത്രണവിധേയമാക്കാം. ജീവിതശൈലീ ക്രമീകരണങ്ങളോടൊപ്പമാണ് മരുന്നുകൾ കഴിക്കേണ്ടത്. മരുന്നുകൾ കഴിക്കുന്നുണ്ട്, അതിനാൽ ഇനി എന്തും കഴിക്കാം, ആഹാരക്രമീകരണം ആവശ്യമില്ല, വ്യായാമം വേണ്ട എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ രോഗികൾക്കിടയിൽ കാണാറുണ്ട്. ഇത് അപകടമുണ്ടാക്കും.


അനിയന്ത്രിതമായ പ്രമേഹം ശരീരത്തിലെ രക്തക്കുഴലുകളെയും നാഡികളെയും തകരാറിലാക്കും. നേത്രരോഗങ്ങൾ, വൃക്കരോഗങ്ങൾ, നാഡീരോഗങ്ങൾ തുടങ്ങിയ രോഗസങ്കീർണതകൾക്കും കാരണമാവാം. പ്രായപൂർത്തിയായവരിൽ അന്ധതയ്ക്കും വൃക്കപരാജയത്തിനും മുഖ്യകാരണം പ്രമേഹമാണ്. പ്രമേഹരോഗികളിൽ ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാദ്ധ്യത 24 മടങ്ങ് അധികമാണ്. ആരംഭത്തിൽതന്നെ രോഗം കണ്ടെത്തി, വിദഗ്ധ ചികിത്സ തേടുകയും ജീവിതശൈലി ക്രമീകരിക്കുകയും ചെയ്യുന്ന ഒരാൾക്ക് പ്രമേഹം ഒരു ഭീഷണിയേ അല്ലെന്ന് അറിയുക.