
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിട്ട സംഭവത്തിൽ വിശദീകരണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. പ്രവർത്തകർ മദ്യപിച്ചാണ് എത്തിയതെന്നും ഇവരുടെ നാക്ക് കുഴ.യുന്നുണ്ടായിരുന്നുവെന്നും എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു ഇവരെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോഴായിരുന്നു സംഭവം. രാജ്യത്ത് ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്തരം പ്രതിഷേധം ആദ്യമാണെന്നും കോൺഗ്രസ് ഭീകര പ്രവർത്തനത്തിനായി പ്രവർത്തകരെ ഇറക്കിയിരിക്കുകയാണെന്നും ഇ.പി ആരോപിച്ചു.
രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടരി ആർ.കെ. നവീൻ കുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിലൊരാൾ ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു, എന്നാൽ ആര്‍.സി.സിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു.