df

കണ്ണൂർ: കാഞ്ഞിരോട് പുറവൂരിലെ തണൽ ബ്രയിൻ ആൻഡ് സ്‌പൈൻ മെഡിസി​റ്റി മൾട്ടിസ്പെഷ്യാലി​റ്റി ന്യൂറോ റിഹാബിലി​റ്റേഷൻ ആശുപത്രിയിൽ ആരംഭിച്ച വിവിധ ആധുനിക ചികിത്സാ യൂണി​റ്റുകളുടെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് നിർവ്വഹിച്ചു. പുതുതായി നിർമ്മിച്ച ഓപ്പറേഷൻ തിയേ​റ്റർ, ഐ.സി.യു കോംപ്ലക്‌സ്, റോബോട്ടിക് സെന്റർ എന്നിവയുടെ ഉദ്ഘാടനമാണ് എം.പി.അഹമ്മദ് നിർവ്വഹിച്ചത്. പുതുതായി
നിർമ്മിക്കുന്ന ബ്ലോക്കിന്റെ തറക്കല്ലിടൽ കർമ്മവും അദ്ദേഹം നടത്തി.
പതിനൊന്ന് സംസ്ഥാനങ്ങളിലായി ആരോഗ്യ-ജീവകാരുണ്യ മേഖലയിൽ പൊതുജന പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ദയ റീഹാബിലി​റ്റേഷൻ ട്രസ്​റ്റിന് കീഴിലാണ് തണൽ ബ്രയിൻ ആൻഡ് സ്‌പൈൻ
മെഡിസി​റ്റി മൾട്ടിസ്‌പെഷ്യാലി​റ്റി ന്യൂറോ റിഹാബിലി​റ്റേഷൻ ആശുപത്രി പ്രവർത്തിക്കുന്നത്. തണൽ ട്രഷറർ വി.വി.മുനീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തണൽ ചെയർമാൻ ഡോ.ഇദ്‌രീസ് മുഖ്യപ്രഭാഷണം നടത്തി.
ഹൈഡ്രോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ആർ.എഫ്.എക് സ്‌പോർട്ട് ഉടമ ഫാറൂഖ് മൂസ നിർവ്വഹിച്ചു. തണൽ ഫാർമസിയുടെ ഉദ്ഘാടനം ഇഖ്‌റ ഹോസ്പി​റ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി.സി.അൻവറും ലബോറട്ടറിയുടെ
ഉദ്ഘാടനം ബഷീർ അഹമ്മദും ( ഇംപീരിയൽ ഗ്രൂപ്പ്) ജിംനാസ്​റ്റിക് സെന്ററിന്റെ ഉദ്ഘാടനം ലീഡേഴ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.എ.കെ.ഹർഷാദും നിർവ്വഹിച്ചു. കഴിഞ്ഞവർഷം ഡിസംബറിലാണ് തണൽ ബ്രയിൻ ആൻഡ് സ്‌പൈൻ മെഡിസി​റ്റി മൾട്ടിസ്‌പെഷ്യാലി​റ്റി ന്യൂറോ റിഹാബിലി​റ്റേഷൻ ആശുപത്രി ആരംഭിച്ചത്.