
ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണ്. അതുകഴിഞ്ഞേ മറ്റെന്തും വരികയുള്ളൂ. അതിനാൽ തന്നെ മനുഷ്യൻ, അത് സ്ത്രീയായാലും പുരുഷനായാലും സ്വന്തം ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ പലർക്കും അതിന് കഴിയാതെ വരുന്നു. അതിനാൽ തന്നെ മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത നിരവധി രോഗങ്ങളും സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്. ശുചിത്വമില്ലായ്മ തന്നെയാണ് ഒരുപരിധി വരെ ഈ രോഗങ്ങളുടെയെല്ലാം പ്രധാന കാരണം. എന്നാൽ അറിവില്ലായ്മ കാരണം സ്വന്തം ശരീരത്തോട് ചെയ്യുന്ന കാര്യങ്ങളും ഭാവിയിൽ വലിയ രോഗങ്ങൾക്ക് കാരണമായി തീരും. പുരുഷന്മാരെകാളും സ്ത്രീകളിലാണ് ഇത്തരം രോഗങ്ങൾ കൂടുതലായും കാണപ്പെടുന്നത്. അവരുടെ ശരീരത്തിന്റെ പ്രത്യേകത തന്നെയാണ് ഇതിന് കാരണം.
ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് സത്രീകൾ പലപ്പോഴും തങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ വേണ്ടവിധം ശുചിയായി സൂക്ഷിക്കാറില്ല. പലപ്പോഴും ആരോഗ്യകരമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും ശരീരത്തിന് ദോഷകരമായി തീരുകയാണ് ചെയ്യാറുള്ളത്. സ്ത്രീകൾ തങ്ങളുടെ സ്വകാര്യ അവയവങ്ങളോട് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ നോക്കാം.
രാത്രി ഉറങ്ങുമ്പോൾ അടിവസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കുക
ശരീരം വിശ്രമിക്കുന്ന അവസ്ഥയാണ് ഉറക്കം. ഈ സമയത്ത് വിയർപ്പ് അടിഞ്ഞ് സ്വകാര്യ അവയവങ്ങളിൽ ഫംഗസ് ബാധ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. കഴിയുന്നതും ഉറങ്ങുമ്പോൾ ഇറുക്കം കുറഞ്ഞ അടിവസ്ത്രങ്ങൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ അവ ഉപേക്ഷിക്കുകയോ ചെയ്യുന്നതാണ് ഉത്തമം.
ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത്
ഉറങ്ങുന്ന അവസരത്തിൽ ബ്രാ ധരിക്കുന്നത് സ്തനങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാൻ കാരണമാകുന്നു. ശ്വസനപ്രക്രിയയേയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. ചില സ്ത്രീകൾ കറുത്ത ബ്രാ ഉറങ്ങുമ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് വലിയ ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യതയുള്ള ശീലമാണ്. കറുത്ത ബ്രാ ചൂട് കൂടുന്നതിന് കാരണമാകുമെന്നതിനാൽ സ്തനങ്ങൾക്ക് ചുറ്റിലും ചൂടിനെ ആഗിരണം ചെയ്യുന്നതിന് കറുത്ത ബ്രാ കാരണമാകും. ഇത് സ്തനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
സോപ്പിന്റെ ഉപയോഗം
ഏത് മികച്ച കമ്പനിയുടെ സോപ്പ് എന്ന് പറഞ്ഞാലും ആത്യന്തികമായി സോപ്പ് എന്നത് ഒരു കെമിക്കൽ ആണ്. സ്ഥിരമായി സ്വകാര്യ ഭാഗങ്ങളിൽ സോപ്പ് ഉപയോഗിച്ചാൽ ക്രമേണ ആ ഭാഗത്ത് ചൊറിച്ചിൽ നിറം മങ്ങൽ എന്നിവ അനുഭവപ്പെടാൻ കാരണമാകും.
വൈബ്രേറ്ററുകൾ
സ്ഥിരമായി വൈബ്രേറ്റർ ഉപയോഗിച്ചാൽ അത് ഫംഗൽ ഇൻഫെക്ഷന് കാരണമായേക്കും. ശുചീകരണത്തിൽ അലസമനോഭാവം പുലർത്തുന്നവരിലാണ് ഇത് കൂടുതലും കാണുന്നത്.
സ്റ്റീമിംഗ്
സ്ത്രീകൾ സ്ഥിരമായി ചെയ്യാറുള്ള കാര്യമാണ് സ്റ്റീമിംഗ്. മുഖത്തും തലമുടികളിലും ശരിയായ അളവിൽ ആവി കൊള്ളുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും സ്വകാര്യ അവയവങ്ങളിൽ ഈവി കൊള്ളുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. സ്വകാര്യ അവയവങ്ങൾക്ക് ചുറ്റിലും ഉള്ളത് ലോലമായ ചർമ്മമായതിനാൽ ആവി പിടിക്കുന്നത് യീസ്റ്റ് മുതലായ അണുബാധയ്ക്ക് വഴിഒരുക്കാനുള്ള സാദ്ധ്യത വളരെ ഉയർന്നതാണ്.
സാനിറ്ററി പാഡുകളുടെ ഉപയോഗം
കൃത്യമായ ഇടവേളകളിൽ പാഡ് മാറ്റുക എന്നതാണ് ഇതിനുള്ള പ്രതിവിധി. എന്നാൽ ചില സ്ത്രീകൾക്ക് ഇതിന് ചിലപ്പോൾ പറ്റിയെന്ന് വരില്ല. എങ്കിൽ പോലും ആറ് മണിക്കൂറിലേറെ ഒരേ പാഡ് തന്നെ ഉപയോഗിക്കാതിരിക്കാൻ കഴിയുന്നതും ശ്രദ്ധിക്കുക,.