kk

ദാമ്പത്യ ബന്ധങ്ങളുടെ കെട്ടുറപ്പിന് ലൈംഗികതയ്ക്ക് പ്രധാന സ്ഥാനമാണുള്ളത്. ആരോഗ്യകരമായ ലൈംഗികതയെക്കുറിച്ചുള്ള അപൂർണ്ണമായ അറിവ്, ഇത് സംബന്ധിച്ച അബദ്ധ ധാരണകൾ, മറ്റുള്ളവരുമായി ഇണയെ താരതമ്യം ചെയ്യുക എന്നിവയെല്ലാം സെക്സ് ആസ്വാദ്യകരമാകുന്നതിന് പലപ്പോഴും വിഘാതമാകുന്നു.

സ്ത്രീയെക്കാൾ പുരുഷനാണ് ഇക്കാര്യത്തിൽ ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാകുന്നത്. ലൈംഗികബന്ധത്തിൽ. അവൾ ഏത് അവസ്ഥയിലാണ് രതിമൂർച്ഛയിലേക്കെത്തുന്നത് എന്നതിനെക്കുറിച്ച് പുരുഷൻ അജ്ഞനാണ്. ഇതിനു കാരണം സ്ത്രീ ശരീരത്തിലെ സെൻസിറ്റീവ് പോയിന്റുകളെക്കുറിച്ചുള്ള പുരുഷനുള്ള അറിവില്ലായ്മയാണ്. ഇക്കാര്യം അറിഞ്ഞാൽ പുരുഷനും ഒപ്പം സ്ത്രീക്കും ആരോഗ്യകരവും ആന്ദകരവുമായ ലൈംഗികത ആസ്വദിക്കാനാകും

പാദം

സ്ത്രീകളെ സംബന്ധിച്ച് വളരെ സെൻസിറ്റീവായ ഭാഗമാണ് പാദങ്ങൾ. നിരവധി ഞരമ്പുകളുടെ അവസാനമായ പാദങ്ങളിൽ മസാജ് ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയുടെ ലൈംഗികാവേശം വർദ്ധിപ്പിക്കുന്നു.

ചെവിയുടെ പിൻഭാഗം

സ്ത്രീ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ ഭാഗമാണിത്. ഇവിടെ ഏൽക്കുന്ന മൃദുസ്പർശനംപോലും സ്ത്രീയെ ഉത്തേജിതയാക്കും. കൈവിരലുകൾക്കു പുറമേ നാവുകൊണ്ടു സ്പർശിക്കുന്നതും കീഴ്‌ച്ചെവിയിൽ മൃദുവായി കടിക്കുന്നതുമെല്ലാം അതിവേഗം സ്ത്രീയിൽ ഉന്മാദം ഉണർത്തും.

കഴുത്ത്

കഴുത്തിലെ നേർത്ത വിരൽ സ്പർശനം പോലും സ്ത്രീയെ വികാരഭരിതയാക്കും. ഈ ഭാഗത്തെ ഒരു ചുംബനം ഞൊടിയിടയിൽ സ്ത്രീയിൽ വികാരം ഉണർത്തുന്നു.

മാറിടം

പുരുഷനേറ്റവും പ്രിയം സ്ത്രീയുടെ മാറിടങ്ങളാണ്. മാറിടങ്ങൾ മൃദുവായി മസാജ് ചെയ്യുന്നത് സ്ത്രീയുടെ മനസ് സഞ്ചരിച്ചു തുടങ്ങും. മുലക്കണ്ണുകളും സ്ത്രീകളിലെ വളരെ സെൻസിറ്റീവായ ഭാഗമാണ്.

അടിവയർ

ഉദരഭാഗത്തേക്കാൾ അടിവയറാണ് സ്ത്രീയുടെ സെൻസിറ്റീവ് പോയിന്റ്. പൊക്കിൾച്ചുഴിയ്ക്ക് താഴെ നൽകുന്ന ചുംബനങ്ങളും തഴുകലുകളും അവളേറെ ഇഷ്ടപ്പെടുന്നു.

തുടകൾ

തുടകളുടേയും കാൽമുട്ടുകളുടേയും പിറകുവശത്ത് മസാജ് ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയെ ഉത്തേജിപ്പിക്കുന്നു.

നിതംബം

നട്ടെല്ലും നിതംബവും തമ്മിൽ ചേരുന്ന ഭാഗത്തെ സ്പർശനവും, ഇവിടെ മസാജ് ചെയ്യുന്നതും ചുംബിക്കുന്നതുമെല്ലാം സ്ത്രീയിൽ വികാരം ഉണർത്തുന്നു.

ജി. സ്‌പോട്ട്

യോനിയുടെ ഉപരിഭാഗത്തുള്ള ജി സ്‌പോട്ടിനെ ഉത്തേജിപ്പിക്കുന്നതിലൂടെ മാത്രമേ സ്ത്രീയുടെ അനുഭൂതി പൂർണ്ണമാവുകയുള്ളൂ. ഇവിടെ മൃദുവായി മസാജ് ചെയ്യുന്നതിലൂടെ അവളെ സംഭോഗസന്നദ്ധയാക്കാം.