
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ നടത്തിയ പ്രതിഷേധത്തിനിടെ പരിക്കേറ്റതായി ആരോപിച്ച് അദ്ദേഹത്തിന്റെ ഗണ്‍മാനും പി.എയും ആശുപത്രിയിൽ ചികിത്സ തേടി.ഗൺമാൻ അനിൽകുമാറും പി.എ സുനീഷുമാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തങ്ങളെ ആക്രമിച്ചുവെന്നും ഇവർ ആരോപിക്കുന്നു. ഇവരുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തേക്കും.
വിമാനം പുറപ്പെടുമ്പോൾ മുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്ത് സീറ്റ് ബെൽറ്റ് മാറുംമുമ്പേ ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തി. ഈ ശ്രമം തടഞ്ഞപ്പോഴാണ് പരിക്കേറ്റതെന്നും ഗൺമാൻ അനിൽകുമാർ മൊഴി നൽകി.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ തള്ളിമാറ്റുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
വിമാനത്തിനുള്ളില്‍ പ്രതിഷേധമുയര്‍ത്തി മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ചവരെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തള്ളിമാറ്റുന്ന ദൃശ്യം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ പുറത്തിറക്കുന്നതിനായി ഇവരെ പിടിച്ച് മാറ്റുന്നതിനിടയിലാണ് ഗണ്‍മാനും പി.എയ്ക്കും പരിക്കേറ്റതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൂടുതൽ ഗുരുതര വകുപ്പകള്‍ കൂടി പൊലീസ് ചുമത്തും.