
നോട്ടിംഗ്ഹാം: ടെസ്റ്റിൽ 650 വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസ് ബൗളറെന്ന നേട്ടം ഇംഗ്ലീഷ് താരം ജയിംസ് ആൻഡേഴ്സൺ സ്വന്തമാക്കി. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസറ്റിന്റെ നാലാം ദിനം കിവി നായകൻ ടോം ലതാമിനെ രണ്ടാം ഇന്നിംഗ്സിൽ പുറത്താക്കിയാണ് ആൻഡ്ഴേസൺ 650ൽ എത്തിയത്. ടെസ്റ്റിൽ 650 വിക്കറ്റ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ആൻഡേഴ്സൺ. ഇന്നലെ സ്റ്റമ്പെടുക്കുമ്പോ ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിൽ 224/7 എന്ന നിലയിലാണ്. 238 റൺസിന്റെ ലീഡ് അവർക്കുണ്ട്. സ്കോർ: ന്യൂസിലൻഡ് 553/10,224/7. ഇംഗ്ലണ്ട് 539/10.