pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. ​മ​ട്ട​ന്നൂ​ർ​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​ഫ​ർ​സി​ൻ​ ​മ​ജീ​ദ്,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​കെ​ ​ന​വീ​ൻ​കു​മാ​ർ, മ​ട്ട​ന്നൂ​ർ​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​സു​നി​ത്ത് എന്നിവർക്കെതിരെയാണ് നടപടി.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജറുടെ കത്തിന്റെ അടിസ്ഥാനത്തിലുമാണ് കേസെടുത്തത്. പ്രതികൾക്കെതിരെ വധശ്രമക്കുറ്റത്തിന് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി.

ക​ണ്ണൂ​രി​ൽ​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള​ ​ഇ​ൻ​ഡി​ഗോ​ 6​E​ 7404​ ​വി​മാ​ന​ത്തി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ഫർസിൻ മജീദും, നവീൻ കുമാറും ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച് ​പ്ര​തി​ഷേ​ധി​ച്ച​ത്.​ ​സുനിത്ത് കുമാറാണ് ദൃശ്യങ്ങൾ പകർത്തിയത്. ഫ​ർ​സി​ൻ​ ​ക​റു​ത്ത​ ​ടീ​ ​ഷ​ർ​ട്ടാ​ണ് ​ധ​രി​ച്ചി​രു​ന്ന​ത്.​ ​

​ക​ണ്ണൂ​രി​ൽ​ ​യാ​ത്ര​ക്കാ​രെ​ ​ക​ർ​ശ​ന​ ​പ​രി​ശോ​ധ​ന​യ്ക്ക്​ ​ശേ​ഷ​മാ​ണ് ​വി​മാ​ന​ത്തി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ്രാ​ദേ​ശി​ക​ ​നേ​താ​ക്ക​ളാ​ണെ​ന്ന് ​പൊ​ലീ​സി​ന് ​അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും,​ ​ആ​ർ.​സി.​സി​യി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ ​ബ​ന്ധു​വി​നെ​ ​കാ​ണാ​ൻ​ ​പോ​കു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​ക​യ​റി​യ​ത്. 12,000​ ​രൂ​പ​ ​വീ​തം​ ​ന​ൽ​കി​ ​അവസാന നി​മി​ഷമെടുത്ത ടി​ക്കറ്റി​ലായി​രുന്നു യാത്ര.