death

കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ഗ്രാമവികസന വകുപ്പ് അഡീഷണൽ ഡവലപ്മെന്റ് കമ്മിഷണർ വി എസ് സന്തോഷ് കുമാർ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് സന്തോഷ് കുമാർ. ഇന്ന് രാവിലെ ട്രെയിൻ യാത്രയ്ക്കിടെ കോട്ടയത്തുവച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. റെയിൽവേ പൊലീസ് ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.