cm

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്. ഇന്ന് രണ്ട് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. വിളപ്പിൽശാല ഇ എം എസ് അക്കാദമിയിലാണ് ആദ്യ പരിപാടി.

ക്ലിഫ് ഹൗസ് മുതൽ വിളപ്പിൽ ശാലവരെ വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം നഗരം മുതൽ റൂറൽ മേഖല വരെ ഇരുന്നൂറ് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വിളപ്പിൽശാലയിലും പരിസരത്തുമായി ആറ് ഡി വൈ എസ് പിമാരും, എട്ട് സി ഐമാരുമടക്കം മുന്നൂറ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.

ഇതിനിടെ ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച പത്തോളം മഹിള മോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. കറുത്ത സാരിയുടുത്തായിരുന്നു പ്രതിഷേധക്കാരെത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന സമയത്തായിരുന്നു പ്രതിഷേധം.