
മുടി മുറിച്ച് പുത്തൻ ലുക്കിൽ ഹണി റോസ്. കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഷോട്ട് ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്.
കൂടുതൽ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നുവെന്നും ഞെട്ടിച്ചുവെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ഹോളിവുഡ് നായികയെ പോലെ തോന്നുന്നുവെന്നും ചിലർ വിശേഷിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഫോട്ടോഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോയും താരം പങ്കുവച്ചിരിക്കുകയാണ്. ബിഗ് ബ്രദറിലാണ് ഹണി റോസ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. മോഹൻലാൽ ചിത്രം മോൺസ്റ്ററിലും താരം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.