
മാറിടത്തിന്റെ വലിപ്പം കുറഞ്ഞുപോയെന്ന് പരാതി പറയുന്ന നിരവധി പേർ ഉണ്ട്. സെക്സിൽ പങ്കാളിയെ തൃപ്തിപ്പെടുത്താൻ വലിയ മാറിടമാണ് നല്ലതെന്ന തെറ്റിദ്ധാരണയും ചിലരുടെ മനസിലുണ്ട്. സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ ചെയ്യുന്നവരുമുണ്ട്. ഇത്തരം ശസ്ത്രക്രിയയ്ക്കായി ലക്ഷങ്ങളാണ് ചെലവ്. കൂടാതെ അണുബാധയുണ്ടാകാനും സാദ്ധ്യതയുണ്ട്.
മാറിടത്തിന്റെ വലിപ്പം കൂട്ടാനായി ചില ക്രീമുകളും മറ്റും മാർക്കറ്റിലുണ്ട്. എന്നാൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങൾക്കിടയാക്കാനും സാദ്ധ്യതയുണ്ട്. മസാജ് ചെയ്താൽ സ്തനത്തിന്റെ ഭംഗിയും വലിപ്പവും വർദ്ധിപ്പിക്കാമെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ക്ലിനിക്കൽ തെളിവുകളൊന്നുമില്ല.
എന്നിരുന്നാലും മാറിടങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കാനായി നെഞ്ച്, പുറം, തോൾ ഭാഗം, ശരീരഭാരം എന്നിവ ശക്തിപ്പെടുത്തുന്ന ചില വ്യായാമങ്ങൾ ചെയ്യുക. എന്നാൽ പെട്ടെന്ന് ഒരു മാറ്റം പ്രതീക്ഷിക്കരുത്.റിസൽട്ട് പതുക്കയേ ലഭിക്കുകയുള്ളൂ. പാർശ്വഫലങ്ങൾ ഉണ്ടാകുകയുമില്ല.
അതേസമയം, മാറിടത്തിന്റെ സൗന്ദര്യത്തിന് ബ്രാ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. വർഷങ്ങളായി ഒരേ അളവിലുള്ള ബ്രാ തന്നെയായിരിക്കും മിക്കവരും ധരിക്കുന്നത്. ഇതിനിടയിൽ ശരീരത്തിന്റെ വണ്ണം കൂടുകയോ കുറയുകയോ ഒക്കെ ചെയ്യും. അപ്പോൾ ബ്രാ ടൈറ്റാവുകയോ അല്ലെങ്കിൽ ലൂസാവുകയോ ചെയ്യും. ബ്രാ ടൈറ്റ് ആയാൽ കഴുത്ത് വേദനയോ പുറം വേദനയോ ഒക്കെ ഉണ്ടാകും. പ്രായമാകുന്തോറും സ്തനം താഴേക്ക് തൂങ്ങുന്ന അവസ്ഥയുണ്ടാകാറുണ്ട്. ശരീരത്തിന് യോജിച്ച ബ്രാ തിരഞ്ഞെടുക്കുന്നതിലൂടെ ഈ അവസ്ഥ ഒരു പരിധിവരെ കുറയ്ക്കാം.