കഴിഞ്ഞ ദിവസമാണ് ബിഗ് ബോസിൽ നിന്ന് അഖിൽ പുറത്തായത്. ക്യാപ്ടനായിരിക്കെയാണ് അഖിൽ പുറത്തുപോയത്. ഏറ്റവും മികച്ച മത്സരാർത്ഥികളിലൊരാളായിരുന്നു. ബിഗ് ബോസ് ഹൗസിലെ വിശേഷങ്ങൾ കൗമുദി മൂവിസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് അഖിലിപ്പോൾ.

'എഴുപത്തിയേഴ് ദിവസങ്ങൾക്ക് ശേഷം ആളുകളെയൊക്കെ കണ്ടതിൽ ഒരുപാട് സന്തോഷം. എന്നെക്കൊണ്ട് പറ്റുന്ന രീതിയിലൊക്കെ പെർഫോം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. റിയലായി നിന്നിട്ടുണ്ട്. കള്ളത്തരം കാണിച്ചിട്ടില്ല. അവിടത്തെ സാഹചര്യം കൊണ്ട് സംഭവിച്ചുപോകുന്നതാണ് എല്ലാം. വോട്ട് ചെയ്ത് ഇത്രയും നിർത്തിയ പ്രേക്ഷകർക്ക് ഒത്തിരി നന്ദി.
ഞാൻ സേഫ് സോണിലല്ല, ബിഗ് ബോസിലാണ് കളിച്ചത്. ഞാൻ സേഫ് സോൺ കളിച്ചിട്ടില്ല. എനിക്ക് റിയാക്ട് ചെയ്യാൻ തോന്നുന്നിടത്തേ ഞാൻ റിയാക്ട് ചെയ്യൂ. ഇഷ്ടപ്പെടാത്ത കാര്യം കാണുമ്പോൾ റിയാക്ട് ചെയ്യും. അതിന് സേഫ് സോൺ എന്ന് പറയാൻ പറ്റില്ല. ഞാൻ ഡോ റോബിനെതിരെ പ്രതികരിച്ചിട്ടുണ്ട്, ലക്ഷ്മി പ്രിയയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. ഇനി വീട്ടിൽ പോണം. മീൻകറിയും കൂട്ടി ചോറ് തിന്നണം. പരിപ്പും ഗോതമ്പും തിന്ന് മരിച്ച്.'-അഖിൽ പറഞ്ഞു.