
ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്‌ത ഗെറ്റപ്പിലാണ് താരങ്ങൾ എത്തുന്നത്.
മുഹ്‌സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ് തല്ലുമാലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിലെത്തും.

ഷൈൻ ടോം ചാക്കോ, ജോണി ആന്റണി,ചെമ്പൻ വിനോദ്, ലുക്‌മാൻ, അസിം ജമാൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിക്കുന്നത്. തല്ലുമാലയിലെ നേരത്തെ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
