
ജ്യോതിഷപ്രകാരം 27നക്ഷത്രങ്ങളാണുള്ളത്. ഇതിൽ ഓരോ നക്ഷത്രക്കാർക്കും പൊതുസ്വഭാവങ്ങളുമുണ്ട്. എന്നാൽ ജനിക്കുന്ന സ്ഥലവും സമയവും അനുസരിച്ച് ഗ്രഹനിലയിൽ വ്യത്യാസം വന്നുചേരുന്നതാണ്. ചില നക്ഷത്രക്കാരോട് സ്ത്രീകൾക്ക് കണ്ടയുടൻ തന്നെ ആകർഷണം തോന്നും. അതുപോലെ ചില നക്ഷത്രക്കാരായ സ്ത്രീകളോട് പുരുഷന്മാർക്കും ആകർഷണം തോന്നുന്നതാണ്. ആർഷണം എന്നത് പ്രണയം മാത്രമല്ല, സഹോദരി എന്നോ സുഹൃത്ത് എന്ന നിലയിലോ ആവാം. ഇതിന് കാരണം ഈ നക്ഷത്രക്കാരായ സ്ത്രീകളുടെ വ്യക്തിത്വമാണ്.
1. അശ്വതി
വളരെ കാര്യപ്രാപ്തിയുള്ളവരാണ് ഈ നക്ഷത്രക്കാരായ സ്ത്രീകൾ. ഏത് കാര്യവും കഠിനപ്രയത്നത്തിലൂടെ ഇവർ നേടിയെടുക്കും. ഇത്തരത്തിൽ സ്വന്തം കാര്യവും കുടുംബത്തിന്റെ കാര്യവും കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഇവരോട് പുരുഷന്മാർക്ക് ആകർഷണം തോന്നുന്നതാണ്.
2. ഭരണി
ഒന്നും മനസിൽ വയ്ക്കാതെ ഉള്ളിലുള്ളത് തുറന്നുപറയുന്നവരാണ് ഈ നക്ഷത്രക്കാർ. അതിനാൽ തന്നെ ഇവർക്ക് എല്ലാ കാര്യത്തിലും സാമർത്ഥ്യവും തന്റേടവും കൂടുതലാണ്. ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുകയും അത് ഭംഗിയായി തീർക്കുന്നവരുമാണ് ഭരണി നക്ഷത്രക്കാർ. അതിനാൽ സ്നേഹിക്കുന്നവർക്കായി എന്തും ചെയ്യാൻ മടിയില്ലാത്ത ഇവരോട് പുരുഷന്മാർക്ക് ആകർഷണം തോന്നുന്നതാണ്.
3. കാർത്തിക
സ്വന്തം ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ ഭംഗിയായി നോക്കുന്നവരും, മറ്റുള്ലവരുടെ ഇഷ്ടം അനുസരിച്ച് പെരുമാറാൻ അറിയുന്നവരുമാണ് കാർത്തിക നക്ഷത്രക്കാർ. ഈ സ്വഭാവംകൊണ്ടുതന്നെ മറ്റുള്ളവർക്ക് ഇവരോട് പെട്ടെന്ന് ആകർഷണം തോന്നുന്നു.
4. രോഹിണി
വ്യക്തിത്വത്താൽ ചുറ്റുമുള്ലവരെ വേഗം ആകർഷിക്കാൻ കഴിയുന്നവരാണ് ഈ നക്ഷത്രക്കാർ. മുറിഞ്ഞുപോയ പല ബന്ധങ്ങളെയും കൂട്ടിയോജിപ്പിക്കുവാനും ഇവർക്ക് സാധിക്കുന്നു. അതിനാൽ മറ്റുള്ളവരുടെ സ്നേഹം പെട്ടെന്ന് പിടിച്ചുപറ്റാൻ ഇവർക്ക് കഴിയും.
5. മകയിരം
പെട്ടെന്ന് മറ്റുളളവരെ വിശ്വസിക്കുന്നവരാണ് ഈ നക്ഷത്രക്കാർ. അതിനാൽ പല ചതിയും ഇവരുടെ ജീവിതത്തിൽ വന്നുചേരുന്നതാണ്. എന്നാൽ ഉറച്ച ആത്മവിശ്വാസവും ഈശ്വരഭക്തിയും ഏത് സാഹചര്യത്തിൽ നിന്നും കരകയറാൻ ഇവരെ സഹായിക്കുന്നു. ഏറ്റെടുക്കുന്ന ഏത് കാര്യവും വിജയകരമായി പൂർത്തിയാക്കുന്ന ഇവരോട് പുരുഷന്മാർക്ക് വേഗം ആകർഷണം തോന്നുന്നു.
6. തിരുവാതിര
നല്ല പെരുമാറ്റമുള്ളവരും സമാധാനത്തോടെ സംസാരിക്കുന്നവരുമാണ് ഈ നക്ഷത്രക്കാരായ സ്ത്രീകൾ. കൂടാതെ ഇവർ ബുദ്ധിമതികളും സഹായമനസ്കരുമാകുന്നു. ഇക്കാരണത്താൽ തന്നെ പുരുഷന്മാർക്ക് തിരുവാതിര നക്ഷത്രക്കാരായ സ്ത്രീകളോട് പ്രത്യേക ആകർഷണം തോന്നുന്നതാണ്.
7. പുണർതം
ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ബുദ്ധിശാലികളും വിശാലമനസ്കരുമാണ്. കൂടാതെ സൗമ്യതയുള്ള ഇവരുടെ പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്നതാണ്. ഓരോ കാര്യത്തിലും നന്മയും തിന്മയും തിരിച്ചറിയാൻ കഴിവുള്ള ഇവർ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ താൽപര്യമില്ലാത്തവരാണ്. അതിനാൽ ഇവരോട് മറ്റുള്ളവർക്ക് പെട്ടെന്ന് ആകർഷണം തോന്നുന്നതാണ്.