
ത്രയം എന്ന ചിത്രത്തിനു ശേഷം സജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന നമുക്കു കോടതിയിൽ കാണാം എന്ന സിനിമയിൽ ശ്രീനാഥ് ഭാസി നായകൻ. 
കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പുതുമുഖം മൃണാളിനി ഗാന്ധി ആണ് നായിക., ലാലു അലക്സ്, രൺജി പണിക്കർ ,ജോണി ആന്റണി, ജാഫർ ഇടുക്കി ,സിജോയ് വറുഗീസ്, സരയു, രശ്മി ബോബൻ എന്നിവരോടെപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.സംവിധായകനും തിരക്കഥാകൃത്തുമായ നിഥിൻ രൺജി പണിക്കർ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.പുതിയ തലമുറയുടെ കാഴ്ചപ്പാടോടെ നിരവധി കൗതുകങ്ങൾ ഒരുക്കി കുടുംബചിത്രമായി നിർമിക്കുന്ന ചിത്രത്തിന് ആഷിഖ് അലി അക്ബർ രചന നിർവഹിക്കുന്നു. 
അനശ്വര രാജൻ നായികയായി എത്തുന്ന മൈക്ക് എന്നചിത്രത്തിന്റെ രചയിതാവാണ് ആഷിഖ്.ഹബീബ് ഫിലിംസ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ജയ് ഹോയുടെ ബാനറിലാണ് നിർമ്മാണം. 
മാത്യു വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്നു.വിനായക് ശശികുമാറിന്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം നൽകുന്നു.നിർമ്മാണ നിർവഹണം --നിജിൽ ദിവാകർ.
പി.ആർ. ഒ വാഴൂർ ജോസ്.