medical-college

തൃശൂർ: വാഹനാപകടത്തിൽ മരിച്ചയാളെ പോസ്റ്റുമോർട്ടം ചെയ്യാത്ത സംഭവത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ. അസ്ഥിരോഗ വിഭാഗം മേധാവി ഡോ. പി. ജെ ജേക്കബിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. പരാതി ഉയർന്നതോടെ ആരോഗ്യമന്ത്രിയാണ് സസ്‌പെൻഷൻ നിർദ്ദേശിച്ചത്.

ഒറ്റപ്പാലം സ്വദേശി യൂസഫിന്റെ മൃതദേഹമാണ് പോസ്റ്റ്‌മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. മറന്നു പോയെന്നാണ് ഡോക്ടർ നൽകിയ വിശദീകരണം. വീട്ടിലെത്തിച്ച മൃതദേഹം വീണ്ടും ആശുപത്രിയിലെത്തിച്ചാണ് പിന്നീട് പോസ്റ്റുമോർട്ടം ചെയ്തത്.

വാഹനാപകടത്തിൽ പരിക്കേറ്റതിനാണ് ചികിത്സയെന്ന് കൃത്യമായി രേഖപ്പെടുത്താതിരുന്ന രണ്ടു ഡോക്ടർമാർക്കെതിരെ നടപടിയെടുത്തില്ലെന്നും വിമർശനമുണ്ട്. ജേക്കബിനെ ബലിയാടാക്കി ആരോഗ്യവകുപ്പ് തലയൂരിയതാണെന്നും മറ്റു രണ്ട് ഡോക്ടർമാരെ രക്ഷിച്ചത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണെന്നും ജീവനക്കാർക്കിടയിൽ അഭിപ്രായങ്ങളുണ്ട്.