china

ന്യൂഡൽഹി : ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മ പ്രവാചകനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ചൈന രംഗത്ത്. ' വിവിധ നാഗരികതകളെയും മതങ്ങളെയും പരസ്പരം ബഹുമാനിക്കുകയും തുല്യരായി ഒരുമിച്ച് ജീവിക്കുകയും ചെയ്യണമെന്ന് ചൈന എപ്പോഴും വിശ്വസിക്കുന്നു. ബന്ധപ്പെട്ട അധികാരികളും ഭരണകൂടവും സാഹചര്യം ശരിയായി കൈകാര്യം ചെയ്യുമെന്ന് കരുതുന്നു. " ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ ചൈന പറയുന്നു. ഉയിഗൂർ മുസ്ലീം വിഭാഗത്തിന് നേരെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നതിനിടെയാണ് ചൈനയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്.