dd

കൊല്ലം: പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും മുന്നറിയിപ്പ് നൽകാനുമുള്ള സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനം സജ്ജമാക്കുന്നതിന് അമൃത വിശ്വവിദ്യാപീഠം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസുമായി (ഐ.എൻ.സി.ഒ.ഐ.എസ്) ചേർന്ന് പ്രവർത്തിക്കും.

തീരദേശ മേഖലകളിലെ ജനങ്ങൾക്ക് പ്രകൃതിദുരന്തങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വിനോദിനി രമേഷും ഐ.എൻ.സി.ഒ.ഐ.എസ് ഡയറക്ടർ ഡോ. ശ്രീനിവാസ് തുമ്മലയും അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയിയുടെ സാന്നിദ്ധ്യത്തിലാണ് ഒപ്പുവച്ചത്.

കൊല്ലം ഡി.ഡി.എം.എയിലെ ഹസാർഡ് അനലിസ്റ്റ് ഡോ. ശ്രീജ ഉണ്ണിക്കൃഷ്ണൻ സംസാരിച്ചു. എസ്.എച്ച്.ജി സംരംഭത്തെ കുറിച്ച് അമൃതശ്രീ സ്വയം സഹായ സംഘങ്ങളുടെ ചീഫ് കോ ഓർഡിനേറ്റർ രംഗനാഥൻ വിശദീകരിച്ചു.

അമൃത സ്‌കൂൾ ഫോർ സസ്റ്റെയ്നബിൾ ഡെവലപ്പ്മെന്റ്, യുനെസ്‌കോ ചെയർ ഓൺ എക്സ്പീരിയൻഷ്യൽ ലേണിംഗ് ഫോർ സസ്റ്റെയ്നബിൾ ഇന്നൊവേഷൻ ആൻഡ് ഡെവലപ്പ്മെന്റ്, അമൃത സെന്റർ ഫോർ വയർലെസ് നെറ്റ് ‌വർക്സ് ആൻഡ് ആപ്ലിക്കേഷൻസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.