കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിനെ പ്രത്യേകിച്ച് ഒരു പരിജയപ്പെടുത്തലിന്റെ ആവശ്യം ഇല്ല. എന്നാൽ ഗുരുതര വൈറസ് ബാധയെ തുടർന്ന് ഗായകൻ ജസ്റ്റിൻ ബീബറിന്റെ മുഖം ഭാഗികമായി തളർന്നു പോയി. ജസ്റ്റിൻ തന്നെയാണ് വാർത്ത സാമൂഹിക മാദ്ധ്യമത്തിലൂടെ പുറത്തു വിട്ടത്. റംസേ ഹണ്ട് സിൻഡ്രോം എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നത് എന്ന് ജസ്റ്റിൻ ബീബർ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.

justin-bieber

രോഗം ഭേദമാകാൻ സമയമെടുക്കുമെന്നും, അതു വരെ വിശ്രമം എടുക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. കുറച്ചു കാലത്തേക്ക് ഷോകൾ എല്ലാം ഒഴിവാക്കുകയാണെന്നും ആരാധകർ ക്ഷമിക്കണമെന്നും ജസ്റ്റിൻ കുറിച്ചു. ഒരു കണ്ണ് ചിമ്മാൻ സാധിക്കുന്നില്ല. മുഖത്തിന്റെ ഒരു വശം കൊണ്ട് ചിരിക്കാൻ സാധിക്കുന്നില്ല. മൂക്കും പ്രതികരിക്കുന്നില്ല. അവസ്ഥ ഏറെക്കുറെ മോശമാണെന്ന് അദ്ദേഹം വിവരിക്കുന്നു. രോഗം ഭേദമാകാൻ ചില വ്യായാമങ്ങൾ പരിശീലിക്കുന്നുണ്ട്. എന്നാൽ പൂർണ്ണമായും ഭേദപ്പെടാൻ എത്ര കാലം എടുക്കും എന്ന് അറിയില്ല. വേദനയോടെ താരം കുറിച്ചു.