രാജ്യം ഭരിക്കുന്ന എല്ലാ നേതാക്കന്മാരുടെയും സുരക്ഷ എന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നു തന്നെ ആണ്. ഈ വാര്‍ത്തയില്‍ നമുക്ക് പരിശോധിക്കാം ലോകത്തെ പ്രധാന നേതാക്കളുടെ സുരക്ഷാ സംവിധാനത്തെ പറ്റി.

ആദ്യം തന്നെ പോകുന്നത് പ്രത്യേകിച്ച് ആമുഖങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ലാത്ത ഒരു ലോക നേതാവിലേക്ക് ആണ്, സാക്ഷാല്‍ വ്ളാഡിമര്‍ പുടിന്‍. മുന്‍ കെ.ജി.ബി ഏജന്റായ പുടിനെ ആരും സുരക്ഷ പഠിപ്പിക്കേണ്ടതില്ല. സദാ ജാഗരൂകര്‍ ആയ ബുള്ളറ്റ് പ്രൂഫ് ബ്രീഫ് കേസുകളും ആയി ബോഡി ഗാര്‍ഡുകള്‍, പുടിന് സദൃശ്യരായ ഡ്യൂപ്പുകള്‍, ഭക്ഷണം വിഷ രഹിതം എന്ന് ഉറപ്പാക്കാന്‍ ഫുഡ് ടേസ്റ്റര്‍മാര്‍ എന്നു വേണ്ട സന്നാഹത്തിന് ഒരു കുറവും ഇല്ല. വിശേഷിച്ച് യുക്രെയിന്‍ യുദ്ധം തുടങ്ങിയ ശേഷം.