
തിരുവനന്തപുരം: അരുവിക്കരയിലെ കെ.എസ്.ഇ.ബി അറ്റകുറ്റപണി പ്രമാണിച്ച് നഗരത്തിലെ വിവിധയിടങ്ങളിൽ നാളെ കുടിവെളള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. വെളളയമ്പലം-ശാസ്‌തമംഗലം റോഡ്, പാളയം, ഒബ്‌സർവേറ്ററി ഹിൽസ്, നന്ദാവനം, വഞ്ചിയൂർ, പേട്ട, ചാക്ക, വഴുതക്കാട്, തൈക്കാട്, വലിയശാല, ജഗതി, എം.ജി റോഡ്, പി.എം.ജി, പട്ടം, ഗൗരീശപട്ടം, മുളവന, ഊറ്റുകുഴി, സ്‌റ്റാച്യു,മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ്, കവടിയാർ, അമ്പലമുക്ക്, പൈപ്പിൻമൂട്. ഊളമ്പാറ, പൂജപ്പുര, തിരുമല, കാലടി, കരമന, നേമം, തൃക്കണ്ണാപുരം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് ബുധനാഴ്‌ച രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെ കുടിവെളള വിതരണം മുടങ്ങുക.