തെക്കന്‍ കംബോഡിയയില്‍ ചൈന താവളം നിര്‍മിക്കുന്നു എന്ന വാര്‍ത്ത ആണ് ലോക രാജ്യങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിന്റെ പ്രാധാന്യം എന്താണ്?

തെക്കന്‍ ചൈന കടലിനോടു ചേര്‍ന്നുള്ള ഈ താവളം ചരക്കു കപ്പലുകള്‍ക്കു നങ്കൂരം ഇടാനുള്ളതല്ല മറിച്ച് യുദ്ധ കപ്പലുകള്‍ക്ക് ഉപയോഗിക്കാന്‍ ഉള്ളതാണ്. തായ്ലന്‍ഡ്, കംബോഡിയ എന്നിവയാല്‍ ചുറ്റപ്പെട്ട ഗള്‍ഫ് ഓഫ് തായ്ലന്‍ഡ് എന്ന കടല്‍ പാതയുടെ കവാടത്തിലാണു താവളം വരിക. തെക്കന്‍ ചൈന കടലിലുട നീളം തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇതു ചൈനയെ സഹായിക്കും.