ipl

ന്യൂ​ഡ​ൽ​ഹി​:​ ​അ​ടു​ത്ത​ ​അ​ഞ്ച് ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​ഐ.​പി.​എ​ൽ​ ​സം​പ്രേ​ഷ​ണാ​വ​കാ​ശം​ ​വി​റ്റ​ത് ​ആ​കെ​ 48,390.5​ ​കോ​ടി​ ​രൂ​പ​യ്ക്കെ​ന്ന് ​റി​പ്പോ​ർ​ട്ട്.​ ​ഇ​ന്ത്യ​യി​ലെ​ ​ടി​വി​ ​സം​പ്രേ​ഷ​ണാ​വ​കാ​ശം​ ​ഡി​സ്നി​ ​സ്റ്റാ​ർ​ 23,575​ ​കോ​ടി​രൂ​പ​യ്ക്ക് ​നി​ല​നി​റു​ത്തി​യ​പ്പോ​ൾ​ ​ഇ​ന്ത്യ​യി​ലെ​ ​ഡി​ജി​റ്റ​ൽ​ ​അ​വ​കാ​ശ​വും​ ​ആ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ല​ൻ​ഡ്,​യു.​കെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ടി​വി,​ ​ഡി​ജി​റ്റ​ൽ​ ​അ​വ​കാ​ശ​ങ്ങ​ളും​ ​സ്വ​ന്ത​മാ​ക്കി​ ​വി​യാ​കോം18​ ​ക​രു​ത്ത് ​കാ​ട്ടി. മി​ഡി​ൽ​ ​ഈ​സ്റ്റ് ​(205​കോ​ടി​)​,​ ​യു.​എ​സ് ​(258​ ​കോ​ടി​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​സം​പ്രേ​ഷ​ണാ​വ​കാ​ശം​ ​ടൈംസ് ​നൈ​റ്റ് ​വ​ർ​ക്ക് ​സ്വ​ന്ത​മാ​ക്കി.​ ​ക​ണ​ക്കു​ക​ൾ​ ​അ​നു​സ​രി​ച്ച് ​ഒ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ന്ന് ​ബി.​സി.​സി.​ഐ​യ്ക്ക് ​ല​ഭി​ക്കു​ക​ 118.02​ ​കോ​ടി​ ​രൂ​പ​യാ​ണ്. ഐ.​പി.​എ​ൽ​ ​ര​ണ്ട​ര​ ​മാ​സ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​ഐ.​സി.​സി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​മെ​ന്ന് ​ബി.​സി.​സി.​ഐ​ ​സെ​ക്ര​ട്ട​റി​ ​ജ​യ് ​‌​ഷാ​ ​വ്യ​ക്ത​മാ​ക്കി.
സം​പ്രേ​ഷ​ണ​ ​മൂ​ല്യ​ത്തി​ൽ​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​നെ​പ്പോ​ലും​ ​പി​ന്നി​ലാ​ക്കി​യ​ ​ഐ.​പി.​എ​ൽ​ ​ലോ​ക​ത്ത് ​അ​മേ​രി​ക്ക​ൻ​ ​നാ​ഷ​ണ​ൽ​ ​ഫു​ട്ബാ​ൾ​ ​ലീ​ഗി​ന്പി​ന്നി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​ണ്.

2023-2027

പാക്കേജ് എ

ടിവി (ഇന്ത്യൻ ഉപഭൂഖണ്ഡം)​

ഡിസ്നി സ്റ്റാർ -23,​ 575 കോടി

പാക്കേജ് ബി

ഡിജിറ്റൽ (ഇന്ത്യൻ ഉപഭൂഖണ്ഡം)​

വിയാകോം18 -20,​500 കോടി

പാക്കേജ് സി

പ്ലേഓഫ് ഉൾപ്പെടെയുള്ല ചില മത്സരങ്ങൾ

ഡിജിറ്റൽ (ഇന്ത്യ)​

വിയാകോം18 -3257.5 കോടി

പാക്കേജ് ഡി

ടിവി,​ ഡിജിറ്റൽ (ഇന്ത്യയ്ക്ക് പുറത്ത്)​

വിയാകോം18,​ ടൈംസ് ഇന്റർനെറ്റ്

1058 കോടി

ആകെ: 48,390.5 കോടി

ഒരു മത്സരത്തിൽ നിന്ന് ബി.സി.സി.ഐയ്ക്ക് കിട്ടുന്നത് 118.02 കോടി.