india-football

കൊൽക്കത്ത: യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഹോംഗ് കോംഗിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഏഷ്യൻ കപ്പ് ബർത്ത് ഉറപ്പിച്ചു. 29 വർഷത്തിനുശേഷമാണ് ഇന്ത്യ ഹോം കോംഗിനെതിരെ ജയം നേടുന്നത്.

അവസാന മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ പാലസ്തീൻ ഫിലിപ്പൈൻസിനെതിരെ മികച്ച വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ ഹോംഗ് കോംഗിനെതിരെ പരാജയപ്പെട്ടാലും മികച്ച രണ്ടാം സ്ഥാനക്കാരെന്ന നിലയിൽ ഏഷ്യൻ കപ്പ് യോഗ്യത നേടുമായിരുന്നു. എന്നാൽ ഇന്ന് നേടിയ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തലയുയർത്തി തന്നെയാണ് ഇന്ത്യ ഏഷ്യൻ കപ്പിനെത്തുക.

2’ GOOAALLL!!

WHAT A START! 💪💪

Anwar Ali opens the scoresheet for India 🇮🇳 from Ashique’s cross inside the box, which is deflected once but Anwar makes no mistake to slot it home!

IND 1️⃣-0️⃣ HKG #INDHKG ⚔️ #ACQ2023 🏆 #BackTheBlue 💙 #BlueTigers 🐯 #IndianFootballpic.twitter.com/ORu3t0oZ9H

— Indian Football Team (@IndianFootball) June 14, 2022

രണ്ടാം മിനിട്ടിൽ അൻവർ അലി, 45-ാം മിനിട്ടിൽ സുനിൽ ഛെത്രി, 85-ാം മിനിട്ടിൽ മൻവീർ സിംഗ്, 93ാം മിനിട്ടിൽ ഇഷാൻ പണ്ഡിത എന്നിവർ ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടി. ആറ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാർക്കൊപ്പം ഏറ്റവും മികച്ച 5 രണ്ടാം സ്ഥാനക്കാർക്കും ഏഷ്യൻ കപ്പിന് യോഗ്യത നേടാം. 13 ടീമുകൾ നേരത്തെതന്നെ യോഗ്യത നേടിയിരുന്നു. ആകെ 24 ടീമുകളാണു ടൂർണമെന്റിൽ കളിക്കുക. ഇന്ത്യ അഞ്ചാം തവണയാണ് ഏഷ്യൻ കപ്പിനു യോഗ്യത നേടുന്നത്.