
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത് ഇന്ന് പത്ത് മണിക്കൂറോളം. ബുധനാഴ്‌ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുലിന് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. വൈകിയെങ്കിലും ഇന്ന്തന്നെ ചോദ്യംചെയ്യൽ പൂർത്തിയാക്കണമെന്ന് രാഹുൽ ചൊവ്വാഴ്‌ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇഡി ഇത് നിരാകരിച്ചു.
രണ്ടാം ദിവസമായ ചൊവ്വാഴ്‌ച സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 11.30ന് ഇ.ഡി ഓഫീസിൽ രാഹുൽ എത്തി. പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. നാല് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം 3.30ഓടെ രാഹുൽ വീട്ടിലേക്ക് മടങ്ങി. പിന്നീട് 4.30 ന് വീണ്ടും തിരികെയെത്തി. കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് കസ്‌റ്റഡിയിലെടുത്ത കെ.സി വേണുഗോപാലടക്കം വിവിധ നേതാക്കളെ ഇന്ന് വിട്ടയച്ചിരുന്നു.