riyas

ഇന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹ വാർഷികമാണ്. വിശേഷ ദിവസം പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മന്ത്രി. ചെറിയൊരു കുറിപ്പിനൊപ്പമാണ് അദ്ദേഹം പ്രിയപ്പെട്ടവളുടെ ചിത്രം പങ്കുവച്ചിരിക്കന്നത്.

"ഇന്ന് വിവാഹ വാർഷികം…അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ."- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

riyas

2020 ജൂൺ 15നായിരുന്നു മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിലാണ് റിയാസ് വീണയെ ജീവിതസഖിയാക്കിയത്.