
ഇന്ത്യയിലെ പ്രധാന ഭാഷകളിലൊക്കെ റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്‌ത മണിച്ചിത്രത്താഴ്. 1993ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലും സുരേഷ് ഗോപിയും ശോഭനയുമാണ് പ്രധാന കഥാപാത്രത്തിൽ എത്തിയത്.
ചിത്രത്തിന്റെ കന്നഡ റീമേക്കായ ആപ്‌തമിത്രയുടെ ഒഫീഷ്യൽ റീമേക്കായിരുന്നു 'ചന്ദ്രമുഖി'. രജനീകാന്തും പ്രഭുവും ജ്യോതികയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ 2005ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവരികയാണ്. ചന്ദ്രമുഖി ഒരുക്കിയ പി വാസു തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സാണ് വൻ വിജയമായി മാറിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. രജനീകാന്തിനെയും രാഘവ ലോറന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചന്ദ്രമുഖിയുടെ സീക്വല്‍ 2020ല്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ പ്രോജക്‌ടിനെപ്പറ്റി ഒരറിവും പിന്നീട് ഉണ്ടായില്ല.
ലൈക്ക പ്രൊഡക്ഷന്‍സ് ഏറ്റെടുത്തതോടെയാണ് പ്രോജക്‌ടിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവരുന്നത്. പക്ഷേ ചിത്രത്തിൽ രജനീകാന്ത് ഉണ്ടാവില്ല. രാഘവ ലോറൻസാവും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക. ചന്ദ്രമുഖിയിൽ പ്രധാന വേഷത്തിലെത്തിയ വടിവേലു രണ്ടാം ഭാഗത്തിലും എത്തും. എം.എം കീരവാണിയുടേതാണ് സംഗീതം. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍, കലാസംവിധാനം തോട്ട തരണി.
Elated to announce 🤩 our next Big project #Chandramukhi2 🗝️✨
— Lyca Productions (@LycaProductions) June 14, 2022
Starring @offl_Lawrence & Vaigaipuyal #Vadivelu 😎
Directed by #PVasu 🎬
Music by @mmkeeravaani 🎶
Cinematography by @RDRajasekar 🎥
Art by #ThottaTharani 🎨
PRO @proyuvraaj 🤝🏻 pic.twitter.com/NU76VxLrjH