
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. നിഴൽ കമ്പനിക്ക് ഒരുലക്ഷം രൂപ നൽകിയത് എന്തിനാണെന്ന് വിശദീകരിക്കാൻ രാഹുലിന് സാധിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടാതെ ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് ഒരു ലക്ഷം രൂപ കമ്മീഷൻ നൽകിയിട്ടുണ്ടെന്നതിന് തെളിവുണ്ട്. ഈ കമ്മീഷൻ കള്ളപ്പണം വെളുപ്പിക്കാനാണെന്നാണ് രാഹുൽ ഗന്ധിക്കെതിരെ ഉയർന്ന ആരോപണം.
കേസിൽ രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ഇ ഡി ചോദ്യം ചെയ്യും. ഇന്നലെയും തിങ്കളാഴ്ചയുമായി ഇരുപത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. അതിനുശേഷം അദ്ദേഹം ആശുപത്രിയിൽ കഴിയുന്ന സോണിയാ ഗാന്ധിയെ സന്ദർശിച്ചിരുന്നു.
ചോദ്യം ചെയ്യലിനായി ഈ മാസം 23ന് ഹാജരാകണമെന്ന് സോണിയ ഗാന്ധിക്കും ഇ ഡി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സോണിയ അടുത്തയാഴ്ച ഹാജരായേക്കില്ല. ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി തീയതി നീട്ടി ചോദിക്കും.