
ആദ്യമായി സ്‌കൂളിലെത്തിയിരിക്കുകയാണ് രമേഷ് പിഷാരടിയുടെ ഇളയമകൻ. അമ്മയുടെ കൈപിടിച്ചാണ് കുട്ടി സ്‌കൂളിലേക്ക് പോയത്. ഇതിന്റെ വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ രമേഷ് പിഷാരടി നൽകിയ ക്യാപ്ഷൻ പതിവുപോലെ ഇത്തവണയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
"പ്രദർശന സ്കൂളുകളെ പ്രകമ്പനം കൊള്ളിക്കാൻ, ഇന്ന് മുതൽ...ദിവസേന നാല് ക്ലാസുകൾ, ബുക്ക് ഉണ്ടായിരിക്കുന്നതാണ്. ടിഫിൻ ബോക്സ് ഓഫീസ് തൂക്കിയടി."- എന്ന അടിക്കുറിപ്പോടെയാണ് രമേഷ് പിഷാരടി വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ സ്കൂളിൽ നിന്ന് തിരികെ കൊണ്ടുപോകുന്ന മറ്റൊരു വീഡിയോയും രമേഷ് പിഷാരടി പങ്കുവച്ചിട്ടുണ്ട്.