bitcoin

ന്യൂഡൽഹി: ക്രിപ്‌റ്റോകറൻസികൾ ആഗോളതലത്തിൽ തകർച്ചയുടെ ട്രാക്കിലായതോടെ വിവിധ രാജ്യങ്ങളുടെ സർക്കാരുകൾക്കും ലിസ്‌റ്റഡ് കമ്പനികൾക്കും നഷ്‌ടമായത് ശതകോടികൾ. ഏറെ സ്വീകാര്യതയുള്ളതും ഏറ്റവും മൂല്യമേറിയതുമായ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിന്റെ വീഴ്‌ചയാണ് മുഖ്യ തിരിച്ചടി.

60,​000 ഡോളറിനുമേലുണ്ടായിരുന്ന ബിറ്റ്‌കോയിൻ വില കഴിഞ്ഞവാരം 20,​000 ഡോളർ നിരക്കിലേക്ക് തകർന്നിരുന്നു. ഒരു ബിറ്റ്‌കോയിന്റെ ഇന്ത്യയിലെ വിപണിമൂല്യം 55 ലക്ഷം രൂപയിൽ നിന്ന് ഇടിഞ്ഞത് 17.84 ലക്ഷം രൂപയിലേക്ക്. ആഗോളതലത്തിൽ ക്രിപ്‌റ്റോവിപണി മൂല്യം ഒരുലക്ഷം കോടി ഡോളറിൽ നിന്ന് 98,​300 കോടി ഡോളറിലേക്ക് ഇടിഞ്ഞു.

കൊഴിയുന്ന കീശ

ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികളെ അംഗീകരിക്കുകയും അവ വൻതോതിൽ ശേഖരിക്കുകയോ ഇടപാടുകൾ നടത്തുകയോ ചെയ്യുന്ന നിരവധി രാജ്യങ്ങളും ലിസ്‌റ്റഡ് കമ്പനികളുമുണ്ട്. ഇന്ത്യൻ സർക്കാർ ക്രിപ്‌റ്റോകറൻസികളെ നിരോധിച്ചിട്ടില്ലെങ്കിലും പ്രോത്സാഹിപ്പിക്കുന്നില്ല.

ക്രിപ്‌റ്റോ വീഴ്‌ചയിൽ ഏറ്റവുമധികം നഷ്‌ടം നേരിട്ടവർ:

(രാജ്യം/സ്ഥാപനം,​ നഷ്‌ടം)​

 യുക്രെയിൻ : $125 കോടി

 എൽ സാൽവദോർ : $4.68 കോടി

................................................................................

 ടെസ്‌ല : $30.98 കോടി

 മൈക്രോ സ്‌ട്രാറ്റജി : $76.61 കോടി