
വീട്ടിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ഒരിടമാണ് അടുക്കള. ഗ്യാസ് ഉപയോഗിക്കുന്നതിനാൽ തന്നെ അപകടസാദ്ധ്യത വളരെക്കൂടുതലാണ്. ആളുകളുടെ അശ്രദ്ധയാണ് സാധാരണ അപകടം വിളിച്ചു വരുത്താറുള്ളത്. എന്നാൽ യു.എസിൽ ഒരു നായകാരണം ഒരു വീടിന് തന്നെ തീപിടിച്ചിരിക്കുകയാണ്.
യുഎസിലെ മിസോറിയിലാണ് സംഭവം. വളർത്തുനായയാണ് അപകടം ഉണ്ടാക്കിയത്. വീട്ടിലാരും ഇല്ലാതിരുന്ന സമയത്ത് നായ വന്ന് ഗ്യാസ് ഓണാക്കി. ഇത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
നായ ഗ്യാസിന്റെ അടുത്ത് നിന്നും പോകുമ്പോഴാണ് തീ പടരുന്നത്. അഗ്നിശമന സേന എത്തി തീയണച്ചത് വലിയ അപകടം ഒഴിവാക്കി. വീട്ടിൽ രണ്ട് നായകൾ ഉണ്ടായിരുന്നു. ഇവയ്ക്ക് രണ്ടിനും പരിക്കുകളൊന്നും പറ്റിയിട്ടില്ല. എന്നാൽ വീടിന്റെ ചില ഭാഗങ്ങൾ കത്തി നശിച്ചു. നായകളെ തനിച്ചാക്കി പോകരുത് എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് സംഭവം.