sleep

ഉറക്കക്കുറവ് ചർമത്തെ പലതരത്തിൽ ദ്രോഹിക്കുമെന്നറിയാമോ? ഉറക്കക്കുറവ് ചർമത്തിന്റെ പ്രതിരോധശക്തി നഷ്ടപ്പെടുത്തുന്നതിന് പുറമേ ചർമത്തിൽ അണുബാധയും അലർജിയും സൃഷ്‌ടിക്കും.

ഹോർമോൺ പ്രവർത്തനങ്ങൾ തകരാറിലാക്കി മുഖത്ത് കുരുക്കൾ ഉണ്ടാക്കുന്നതിനൊപ്പം കൊളാജൻ ഉത്പാദനം തകരാറിലാക്കുന്നതിലൂടെ ആകർഷണീയതയും ഇല്ലാതാക്കും.ഇതുമൂലം കോൺഫിഡൻസ് പോകും.


ചർമത്തെ അയയാൻ അനുവദിക്കാതെ ചെറുപ്പമാക്കി നിറുത്തുന്ന ഘടകമാണ് കൊളാജൻ . അതിന്റെ ഉത്പാദനം കുറയുന്നത് ചർമം അയഞ്ഞ് ആകർഷകത്വം നഷ്ടപ്പെടാൻ ഇടയാക്കും. ചർമത്തിലെ കോശങ്ങൾക്ക് കേടുപാടു വരുത്തുന്നതിലും ഉറക്കക്കുറവിന് പങ്കുണ്ട്. ഇങ്ങനെയാണ് ചർമ്മത്തിൽ കറുത്ത പാടുകളും കലകളും പ്രത്യക്ഷപ്പെടുന്നത്.


കണ്ണിനു താഴെ കറുപ്പ് പ്രത്യക്ഷപ്പെടാനും കൺപോളകൾക്ക് വീങ്ങി കണ്ണിന്റെ ആകർഷകത്വം നഷ്ടപ്പെടാനും കാരണമാകുന്നു ഉറക്കക്കുറവ്. അർദ്ധരാത്രി കഴിഞ്ഞും സിനിമ കണ്ടും മൊബൈലിൽ നോക്കിയും ഉറക്കത്തെ പടിക്കു പുറത്താക്കുന്നത് ചർമ്മത്തെ വെട്ടിലാക്കുമെന്ന് സാരം.