1980കളിൽ ഒട്ടേറെ ഹിറ്റുകളൊരുക്കിയ സംവിധായകനാണ് സാജൻ. കരിയറിൽ മുപ്പതോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ. കൗമുദി മൂവിസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നത്തെക്കാലത്ത് ഒരു സിനിമയ്ക്ക് 50 മുതൽ 70 വരെ ദിവസങ്ങൾ എടുക്കുന്നുണ്ട്. പണ്ട് അങ്ങനെയല്ല. 15 തൊട്ട് 20 ദിവസം വരെ മതി. അന്ന് നടീ നടന്മാരൊക്കെ നല്ല സഹകരണം ആയിരുന്നു. ഇന്ന് അതല്ല സ്ഥിതി. എല്ലാവരും കാരവാനിൽ പോയിരിക്കും. യുവതാരങ്ങൾക്ക് ഈഗോയാണ്. വെളിയിൽ കാണുമ്പോൾ മച്ചീ എന്നൊക്കെ വിളിക്കും. ഷോട്ടിന് വിളിക്കാൻ പോകുമ്പോൾ 'അവൻ വന്നോ, അവൻ വരട്ടെ' എന്നൊക്കെ പറയും. ഉള്ളിന്റെയുള്ളിൽ ഈഗോയാണ്. ഞാൻ എന്തിന് നേരത്തെ പോകണമെന്ന മനോഭാവം. സിനിമയിൽ നിർമ്മാതാവ് മാക്‌സിമം ക്ഷമിക്കും. ഇപ്പോ നിർമ്മാതാവ് അങ്ങോട്ട് ചെന്ന് ഗുഡ് മോണിംഗ് പറയും.

kandu-kandarinju

'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയനായിട്ടാണ് റഹ്‌മാൻ എത്തിയത്. ഒരു ജാഡയും ഇല്ലാത്ത താരം. പടത്തിന്റെ സെൻസറിംഗ് തിരുവനന്തപുരത്തായിരുന്നു. ഇടിക്കുമ്പോൾ ഇന്ന റീലീലെ ഇത്രാമത്തെ ഷോട്ടിൽ വായിൽ കൂടി രക്തം വന്നു എന്ന് എഴുതും. രക്തം വായിൽ കൂടി വരാൻ പാടില്ല. അവരുടെ മാറിടം വല്ലാത്ത രീതിയിൽ കാണുന്നു. അത് പാടില്ലെന്ന് ഒരു സ്ത്രീ എഴുതും. ആ സീനിൽ ഡബിൾ മീനിംഗ് ഉള്ള ഡയലോഗ് ഉണ്ടായിരുന്നു എന്ന് എഴുതും. അത് വേണ്ട, മോശമാണ് എന്ന് എഴുതും. അവർക്ക് എന്തെങ്കിലും എഴുതണമല്ലോ.

സെൻസറിംഗ് ഓഫീസർ മലയാളിയായിരിക്കില്ല. അയാൾക്ക് ഭാഷ അറിഞ്ഞൂടാത്തത് കൊണ്ട് കമ്മിറ്റി ആണ് എഴുതിക്കൊടുക്കുന്നത്. ഇതിന് ശേഷം ഞങ്ങളെ അകത്തേക്ക് വിളിക്കും. റഹ്‌മാൻ ജനലിലൂടെ മൂത്രം ഒഴിക്കുന്ന സീനുണ്ട്. കമ്മിറ്റിയിലുള്ള സുഗതകുമാരി ടീച്ചർ ഈ സീൻ കട്ട് ചെയ്യണമെന്ന് പറഞ്ഞു. പറ്റൂല എന്ന് ഞാൻ പറഞ്ഞു. ഞാൻ ജീവിതത്തിൽ ചെയ്‌തിട്ടുള്ളതാണെന്ന് പറഞ്ഞു. അവസാനം ആ സീൻ അനുവദിച്ചു. തീയേറ്ററിൽ കെെയടി കിട്ടിയ സീൻ ആയിരുന്നു അത്.

sajan