
എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച 'ഒരു പക്കാ നാടൻ പ്രേമം' ജൂൺ 24 ന് തീയേറ്ററുകളിലെത്തുന്നു. ഓരോ പ്രണയവും പ്രാർത്ഥന പോലെയാണ്. കൗമാരമനസിന്റെ താഴ്വാരങ്ങളിൽ പൂക്കുന്ന ദേവദാരുവിന്റെ സുഗന്ധവും ഹൃദയവനിയിൽ പൂക്കുന്ന ലില്ലിപ്പൂക്കളുടെ പവിത്രതയും ഓരോ പ്രണയത്തിനുമുണ്ടെന്ന് നൂറുവട്ടം ഉറപ്പിച്ചു പറയുന്ന ഒരു പ്രണയകഥ, വെള്ളിത്തിരയിൽ വസന്തകാലം ഒരുക്കുകയാണ് ഒരു പക്കാ നാടൻ പ്രേമം എന്ന സിനിമയിലൂടെ.
ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു.
ബാനർ എ എം എസ് പ്രൊഡക്ഷൻസ്, നിർമ്മാണം സജാദ് എം, സംവിധാനം വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം ഉണ്ണി കാരാത്ത്, രചന രാജു സി ചേന്നാട്, എഡിറ്റിംഗ് ജയചന്ദ്രകൃഷ്ണ, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,വിനു കൃഷ്ണൻ , സംഗീതം മോഹൻ സിത്താര, ആലാപനം കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ , പശ്ചാത്തല സംഗീതം എസ് പി വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിൻസന്റ് പനങ്കൂടാൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡാനി പീറ്റർ , കലസജി കോടനാട്, ചമയം മനീഷ് ബാബു, കോസ്റ്റിയും രാംദാസ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ ശിവക്ക് നടവരമ്പ് , ഡിസൈൻസ് ഡോ.സുജേഷ് മിത്ര, സ്റ്റിൽസ് പവിൻ തൃപ്രയാർ, പി ആർ ഓ അജയ് തുണ്ടത്തിൽ.