groom-party

തിരക്കേറിയ റോഡിൽ കാറുകളിൽ നൃത്തം ചെയ്ത് നീങ്ങിയ വിവാഹ പാർട്ടിക്ക് കനത്ത തുക പിഴ ചുമത്തി യു പി പൊലീസ്. മുസാഫർനഗർ പൊലീസാണ് വിവാഹ ഘോഷയാത്രയ്ക്ക് പിഴ ചുമത്തിയത്. നീണ്ട നിരയായി ഒട്ടനവധികാറുകൾ നീങ്ങുന്ന വീഡിയോ ട്വിറ്ററിൽ വൈറലായിരുന്നു. നിരവധി ആളുകൾ കാറിന് മുകളിലും, ഡോറിലും കയറി നൃത്തം ചെയ്താണ് വിവാഹം ആഘോഷമാക്കിയത്. ചുവന്ന ഓഡി കാറിലായിരുന്നു വരൻ സഞ്ചരിച്ചത്. റോഡിലെ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് സമ്മാനിച്ചാണ് വിവാഹപാർട്ടി സഞ്ചരിച്ചത്.

➡️हाइवे पर गाडियों से स्टंट करने वाले वाहनों के विरुद्ध मुजफ्फरनगर पुलिस द्वारा की गयी कार्यवाही।

➡️कुल 09 गाडियों का 02 लाख 02 हजार रुपये का चालान।@Uppolice @The_Professor09 @ankitchalaria pic.twitter.com/VqaolvazhO

— MUZAFFARNAGAR POLICE (@muzafarnagarpol) June 14, 2022

വിവാഹ പാർട്ടിയിലുണ്ടായിരുന്ന ഒൻപത് വാഹനങ്ങളാണ് റോഡ് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്.
അങ്കിത് കുമാർ എന്നയാളാണ് സംഭവത്തിന്റെ വീഡിയോ പൊലീസിന് കൈമാറിയത്. 'ഹരിദ്വാറിൽ നിന്ന് നോയിഡയിലേക്കുള്ള എന്റെ യാത്രയ്ക്കിടെ, മുസാഫർനഗർ ജില്ലയിലെ ചില ആളുകൾ അവരുടെ വിനോദത്തിനായി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നു. ട്രാഫിക് പൊലീസ് ഇക്കാര്യം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എന്നാണ് അങ്കിത് കുമാർ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റിൽ കുറിച്ചത്. ഈ വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് വരന്റെ പാർട്ടിക്ക് പൊലീസ് വിവാഹ സമ്മാനം നൽകിയത്.