lic

ചെന്നൈ: പരിരക്ഷയ്ക്കൊപ്പം സമ്പാദ്യവും ഉറപ്പാക്കുന്ന 'ധൻ സഞ്ചയ്" വ്യക്തിഗത ഇൻഷ്വറൻസ് പ്ളാനുമായി എൽ.ഐ.സി. ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത ഈ പ്ളാൻ ഉറപ്പായ വരുമാന ആനുകൂല്യങ്ങളും ടെർമിനൽ ആനുകൂല്യങ്ങളും ലഭ്യമാക്കും.

അഞ്ചുവർഷം മുതൽ 15 വർഷം വരെയാണ് പ്ളാനിന്റെ കാലാവധി. പോളിസി ഉടമ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക പിന്തുണ ലഭിക്കും. ഈ ആനുകൂല്യം ഒറ്റത്തവണയായോ തവണകളായി അഞ്ചുവർഷംകൊണ്ടോ സ്വീകരിക്കാം. പദ്ധതിയിലെ ഓപ്ഷൻ എ ആൻഡ് ബി പ്രകാരം 3.30 ലക്ഷം രൂപയും സി പ്രകാരം 2.50 ലക്ഷം രൂപയും ഡിയിൽ 22 ലക്ഷം രൂപയുമാണ് കുറഞ്ഞ സം അഷ്വേർഡ് തുക. മൂന്നു വയസുമുതൽ പദ്ധതിയിൽ ചേരാം. ഉയർന്ന പ്രീമിയം തുകയ്ക്ക് പരിധിയില്ല.