ദി​ലീ​ഷ് ​പോ​ത്ത​ൻ,​ മാ​ത്യു​ ​തോ​മ​സ്, ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​,​ അ​ജു​ ​വ​ർ​ഗീ​സ്,​ ​സൈ​ജു​ ​കു​റു​പ്പ് എ​ന്നി​വ​ർ അണിനിരക്കുന്ന ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'. ന​വാ​ഗ​ത​നാ​യ​ ​ഷ​ഹ​ദ് ​സം​വി​ധാ​നം ചിത്രം ​ജൂ​ൺ​ 17​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് എത്തും.

​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നാ​ണ്.​ ​പു​തു​മു​ഖ താരമായ​ ​മാ​ള​വി​ക​ ​മ​നോ​ജാ​ണ് ​നാ​യി​ക. ശ്രീ​ജി​ത് ​ര​വി,​ ​ഗോ​വി​ന്ദ് ,​ ​നി​ഷ​ ​സാ​രം​ഗ്,​ ​സ്മി​നു​ ​സി​ജോ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​ന​ട​ൻ​ ​ശ്രീ​ജി​ത് ​ര​വി​യു​ടെ​ ​മ​ക​ൻ​ ​മാ​സ്റ്റ​ർ​ ​ഋ​തു​ൺ​ ​ജ​യ് ​ശ്രീ​ജി​ത് ​ര​വി​യും​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​ഹി​റ്റ് ​മേ​ക്കേ​ഴ്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ,​ ഫ​ന്റാ​സ്റ്റി​ക് ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യം,​ ​ടി​നു​ ​തോ​മ​സ്,​ ​അ​ജു​വ​ർ​ഗീ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

dhyan

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ധ്യാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.

'ചിത്രത്തിൽ മാത്യൂസ് ചെയ്‌ത കഥാപാത്രത്തെ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റും. എനിക്ക് യാതൊരു കഴിവും ഇല്ലായിരുന്നു. എക്‌സ്ട്രാ കരിക്കുലർ പോട്ടെ, അക്കാഡമിക്കലി എങ്കിലും ഗുഡ് ആയിരിക്കണമല്ലോ. അതും ഇല്ല, ഇതും ഇല്ല. അച്ഛനമ്മമാർക്ക് നമ്മളെപ്പറ്റി പറയാൻ ഒന്നുമില്ല.

എഴുന്നേൽക്കും ചോറ് തിന്നും ഉറങ്ങും. ഇങ്ങനെ ഒരു ജന്തു എന്നൊക്കെ പറയില്ലേ. അങ്ങനെയൊരു ജന്തുവായിരുന്നു ഞാൻ. ഇപ്പഴും അങ്ങനെ തന്നെ. വീട്ടിലൊരു ഉപകാരവും ഉണ്ടായിട്ടില്ല. എനിക്ക് അങ്ങനെ പ്രത്യേകിച്ച് ആഗ്രഹം ഒന്നും ഇല്ലായിരുന്നു. മാത്യൂ ചെയ്യുന്ന ദാസൻ എന്ന കഥാപാത്രത്തിനും അങ്ങനെ സ്വപ്‌നങ്ങളൊന്നും ഇല്ല'- ധ്യാൻ പറഞ്ഞു.