monkeypox

ജനീവ : ലോകത്ത് ആശങ്ക സൃഷ്ടിച്ച് പടരുന്ന മങ്കിപോകസിന്റെ പേര് മാറ്റൊനൊരുങ്ങുന്നതായി ഡബ്ല്യു.എച്ച്.ഒ. മങ്കിപോക്സ് എന്ന പേര് ആഗോള തലത്തിൽ തെ​റ്റിദ്ധാരണയുണ്ടാക്കുന്നുതും അപകീർത്തികരവും വിവേചനപരവുമാണെന്ന് കാട്ടി പ്രതിഷേധം ഉയരുന്നുണ്ടെന്നും അതിനാൽ പേര് മാ​റ്റാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസിസ് പറഞ്ഞു.

അതേസമയം, ആഫ്രിക്കയ്ക്ക് പുറത്ത് മങ്കിപോക്സ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാൻ ജൂൺ 23ന് ഡബ്ല്യു.എച്ച്.ഒ അടിയന്തിര യോഗം ചേരും. നിലവിൽ മങ്കിപോക്സിനെതിരെ കൂട്ട വാക്സിനേഷന്റെ ആവശ്യമില്ലെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു